x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​​​​ടം​​​​കു​​​​ളം ആ​​​​ണ​​​​വ​​​​നി​​​​ല​​​​യം: സു​ര​ക്ഷ സു​ര​ക്ഷി​തം


Published: July 17, 2026 04:44 AM IST | Updated: July 17, 2026 04:56 AM IST

കൂ​​​​ടം​​​​കു​​​​ളം ആ​​​​ണ​​​​വ​​​​നി​​​​ല​​​​യം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കൂ​​​​ടം​​​​കു​​​​ളം ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന രേ​​​​ഖ​​​​ക​​​​ൾ ഡാ​​​​ർ​​​​ക് വെ​​​​ബി​​​​ൽ ചോ​​​​ർ​​​​ന്നെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് നി​​​​ഷേ​​​​ധി​​​​ച്ച് ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​ൻ‌​​​​പി‌​​​​സി‌​​​​ഐ‌​​​​എ​​​​ൽ). ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ച്ചോ​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് എ​​​​ൻ‌​​​​പി‌​​​​സി‌​​​​ഐ‌​​​​എ​​​​ൽ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 19,000-ത്തി​​​​ല​​​​ധി​​​​കം ഫ​​​​യ​​​​ലു​​​​ക​​​​ൾ റാ​​​​ൻ​​​​സം​​​​വെ​​​​യ​​​​ർ ഗ്രൂ​​​​പ്പാ​​​​യ വേ​​​​ൾ​​​​ഡ് ലീ​​​​ക്‌​​​​സ് ചോ​​​​ർ​​​​ത്തി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​ന്ന റോ​​​​യി​​​​ട്ടേ​​​​ഴ്സ് വാ​​​​ർ​​​​ത്ത​​​​യ്ക്കു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് എ​​​​ൻ‌​​​​പി‌​​​​സി‌​​​​ഐ‌​​​​എ​​​​ലി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ത്തി​​​​ന്‍റെ അ​​​​നു​​​​ബ​​​​ന്ധ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ ക​​​​രാ​​​​റു​​​​ള്ള റി​​​​ല​​​​യ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണ് ഡാ​​​​റ്റ ചോ​​​​ർ​​​​ന്ന​​​​ത്. ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്നും എ​​​​ൻ‌​​​​പി‌​​​​സി‌​​​​ഐ‌​​​​എ​​​​ൽ അ​​​​റി​​​​യി​​​​ച്ചു. റി​​​​ല​​​​യ​​​​ൻ​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന തേ​​​​ർ​​​​ഡ്-​​​​പാ​​​​ർ​​​​ട്ടി ക്ലൗ​​​​ഡ് പ്രൊ​​​​വൈ​​​​ഡ​​​​റാ​​​​യ യോ​​​​ട്ട ഹോ​​​​സ്റ്റ് ചെ​​​​യ്ത സെ​​​​ർ​​​​വ​​​​റി​​​​ൽനി​​​​ന്നാ​​​​ണ് ചോ​​​​ർ​​​​ച്ച ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​തെ​​​​ന്നും എ​​​​ൻ‌​​​​പി‌​​​​സി‌​​​​ഐ‌​​​​എ​​​​ൽ പ​​​​റ​​​​ഞ്ഞു.

Tags : Koodamkulam Nuclear Power Plant:

Recent News

Corehub Up