x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ഷ​ര​പ്ര​യാ​ണം പ​ദ്ധ​തി ആരംഭിച്ചു

വെബ് ഡെസ്ക്
Published: July 15, 2026 04:09 AM IST | Updated: July 15, 2026 04:09 AM IST

മ​ണ്ഡ​പം എ​യു​പി സ്‌​കൂ​ളി​ലെ അ​ക്ഷ​ര​പ്ര​യാ​ണം പ​ദ്ധ​തി മു​ഖ്യാ​ധ്യാ​പി​ക കെ.​സി. ലൈ​ലാ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

മ​ണ്ഡ​പം: മ​ണ്ഡ​പം എ​യു​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് ഇ​നി വാ​യ​ന​ശാ​ല​യി​ലെ പു​സ്‌​ത​ക​ങ്ങ​ൾ നേ​രി​ട്ടെ​ത്തും. ക്ലാ​സ് മു​റി​ക​ളി​ലേ​ക്ക് പു​സ്‌​ത​ക​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് മ​ണ്ഡ​പം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യും മ​ണ്ഡ​പം എ​യു​പി സ്‌​കൂ​ളും ചേ​ർ​ന്നു ന​ട​ത്തു​ന്ന അ​ക്ഷ​ര പ്ര​യാ​ണം പ​ദ്ധ​തി​ക്ക് വാ​യ​ന​ശാ​ല​യി​ൽ തു​ട​ക്ക​മാ​യി. വാ​യ​ന​ശാ​ല​യി​ലെ പു​സ്ത​ക​ങ്ങ​ൾ ആ​ഴ്‌​ച​യി​ൽ ഒ​രു​ദി​വ​സം സ്‌​കൂ​ളി​ലെ​ത്തി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണി​ത്. മി​ക​ച്ച വാ​യ​ന​ക്കാ​ർ​ക്ക് സ​മ്മാ​ന​വും ന​ൽ​കും.

മു​ഖ്യാ​ധ്യാ​പി​ക കെ.​സി. ലൈ​ലാ​മ്മ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​ൻ ജ​യ​ൻ പി. ​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഡി. വി​നോ​ദ്, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ജി​റ്റി തോ​മ​സ്, പ്രി​റ്റി മ​രി​യ, ലൈ​ബ്രേ​റി​യ​ൻ കെ. ​രേ​ഷ്‌​മ, സ്‌​കൂ​ൾ ലീ​ഡ​ർ വി.​എ. ആ​ഷി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Aksharaprayanam

Recent News

Corehub Up