മണ്ഡപം: മണ്ഡപം എയുപി സ്കൂൾ വിദ്യാർഥികളുടെ കൈകളിലേക്ക് ഇനി വായനശാലയിലെ പുസ്തകങ്ങൾ നേരിട്ടെത്തും. ക്ലാസ് മുറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ട് മണ്ഡപം ഗ്രാമീണ വായനശാലയും മണ്ഡപം എയുപി സ്കൂളും ചേർന്നു നടത്തുന്ന അക്ഷര പ്രയാണം പദ്ധതിക്ക് വായനശാലയിൽ തുടക്കമായി. വായനശാലയിലെ പുസ്തകങ്ങൾ ആഴ്ചയിൽ ഒരുദിവസം സ്കൂളിലെത്തിച്ച് വിദ്യാർഥികൾക്കു വിതരണം ചെയ്യുന്ന പദ്ധതിയാണിത്. മികച്ച വായനക്കാർക്ക് സമ്മാനവും നൽകും.
മുഖ്യാധ്യാപിക കെ.സി. ലൈലാമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകൻ ജയൻ പി. ജോൺ അധ്യക്ഷത വഹിച്ചു. പി.ഡി. വിനോദ്, അധ്യാപകരായ സിസ്റ്റർ ജിറ്റി തോമസ്, പ്രിറ്റി മരിയ, ലൈബ്രേറിയൻ കെ. രേഷ്മ, സ്കൂൾ ലീഡർ വി.എ. ആഷിൽ എന്നിവർ പ്രസംഗിച്ചു.