x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീലേശ്വരം ബസ്‌സ്റ്റാൻഡ് ലേലം:ന​ഗ​ര​സ​ഭ ഉ​റ​പ്പ് ലം​ഘി​ച്ചെ​ന്ന് പ​ഴ​യ ക​ട​മു​റി​യി​ലെ വ്യാ​പാ​രി​ക​ള്‍

വെബ് ഡെസ്ക്
Published: July 15, 2026 04:19 AM IST | Updated: July 15, 2026 04:19 AM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്നു ന​ട​ക്കു​ന്ന നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ബ​സ്‌​സ്റ്റാ​ൻ​ഡ് ലേ​ലം വി​ളി​യി​ല്‍ ന​ഗ​ര​സ​ഭ നേ​ര​ത്തെ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം പ്ര​കാ​രം ന​ല്‍​കി​യ ഉ​റ​പ്പു​ക​ള്‍ ന​ഗ​ര​സ​ഭ ലം​ഘി​ക്കു​ന്നു​വെ​ന്ന് ന​ഗ​ര​സ​ഭ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ പ​ഴ​യ ക​ട​മു​റി​യി​ലെ വ്യാ​പാ​രി​ക​ള്‍ രം​ഗ​ത്ത്. ന​ഗ​ര​സ​ഭ​യു​ടെ വ​ഞ്ച​ന​യ്ക്കെ​തി​രേ വ്യാ​പാ​രി​ക​ള്‍ മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​വ​രു​ടെ പ​രാ​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച കോ​ട​തി ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കാ​യി ക​മ്മീ​ഷ​നെ​യും നി​യോ​ഗി​ച്ചു. ക​മ്മീ​ഷ​ന്‍ നീ​ലേ​ശ്വ​രം എ​ത്തി വ്യാ​പാ​രി​ക​ളി​ല്‍ നി​ന്നു നി​ര്‍​ദേ​ശ​ങ്ങ​ള്‍ തേ​ടി. 2017 മാ​ര്‍​ച്ച് 10നു ​ചേ​ര്‍​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലെ 20-ാം ന​മ്പ​ര്‍ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചേ​ര്‍​ന്ന ഈ ​യോ​ഗ​ത്തി​ന്‍റെ മി​നു​ട്സു​മാ​യാ​ണ് ഇ​വ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലെ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റി ആ ​സ്ഥ​ല​ത്ത് പു​തി​യ കെ​ട്ടി​ടം നി​ല​വി​ല്‍ വ​രു​മ്പോ​ള്‍ ഒ​ഴി​ഞ്ഞു​പോ​യ ലൈ​സ​ന്‍​സി​ക​ളാ​യ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യ​താ​യി ഇ​തി​ലെ മൂ​ന്നാം ന​മ്പ​ര്‍ തീ​രു​മാ​ന​ത്തി​ല്‍ പ​റ​യു​ന്നു. ഇ​ത് അ​ന്ന​ത്തെ നി​യ​മ​പ​ര​മാ​യ വാ​ട​ക നി​ര​ക്കി​ന് വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നും പ​റ​യു​ന്നു. ഇ​തു​പ്ര​കാ​രം സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യ വ്യാ​പാ​രി​ക​ള്‍​ക്ക് മാ​ത്രം ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്ന് തു​ട​ര്‍​ന്ന് ഡി ​ആ​ന്‍​ഡ് ഒ ​ലൈ​സ​ന്‍​സ് ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

അ​ന്ന​ത്തെ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​യി​ല്‍ ഒ​പ്പു വ​ച്ചി​രി​ക്കു​ന്ന​തും. അ​ന്ന് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നും ഇ​ന്ന​ത്തെ ചെ​യ​ര്‍​മാ​നു​മാ​യ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി​യും ഇ​തി​ല്‍ ഒ​പ്പി​ട്ടി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം ഡെ​പ്പോ​സി​റ്റ് തി​രി​കെ വാ​ങ്ങാ​തെ​യാ​ണ് ഇ​വ​ര്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞ​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ മു​ന്‍​ധാ​ര​ണ പ്ര​കാ​രം ക​ട​മു​റി​യോ ന​ഷ്ട​പ​രി​ഹാ​ര​മോ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​തി​നാ​യി കൈ​വ​ശ​ക്കാ​ര്‍ ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ച​പ്പോ​ള്‍ മി​നു​ട്സി​ല്‍ അ​ന്ന​ത്തെ ന​ഗ​ര​സ​ഭ സ​ക്ര​ട്ട​റി ഒ​പ്പി​ടാ​ത്ത​തി​നാ​ല്‍ സാ​ധു​ത​യി​ല്ലെ​ന്നു മ​റു​പ​ടി ന​ല്‍​കി​യ​താ​യി പ​റ​യു​ന്നു.

അ​തേ​സ​മ​യം ഇ​വ​ര്‍​ക്ക് ഇ​ന്നു ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഒ​രു സാ​ക്ഷ്യ​പ​ത്രം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ ഒ​പ്പോ​ടെ ജൂ​ലൈ ആ​റി​ന് പ്ര​ത്യേ​കം പ്ര​ത്യേ​കം അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്. ഇ​തി​ല്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ല്‍ നി​യ​മാ​നു​സൃ​തം ലൈ​സ​ന്‍​സ് ഫീ​സ് ന​ല്‍​കി ക​ച്ച​വ​ടം ന​ല്‍​കി​യി​രു​ന്ന വ്യ​ക്തി​യാ​ണെ​ന്ന് റൂം ​ന​മ്പ​ര്‍ സ​ഹി​തം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ത​ങ്ങ​ൾ​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നും പ​ഴ​യ ക​ട​ക​ള്‍ കൈ​വ​ശം​വ​ച്ച​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സി. ​കു​ഞ്ഞ​മ്പു, ബി. ​കു​ഞ്ഞാ​യി​ഷ, വി.​എ​സ്. സു​ഭാ​ഷ്‌​കു​മാ​ര്‍, വി​നോ​ദ്കു​മാ​ര്‍, സി.​എ​ച്ച്. റ​സി​യ, ന​രേ​ഷ് പൈ, ​ടി.​കെ. ശ്രീ​ജി​ത്, ശി​വ​ദാ​സ്, രാ​ജീ​വ​ന്‍, ഇ.​കെ. അ​ഹ​മ്മ​ദ്കു​ഞ്ഞി, സാ​ബി​ര്‍, വി​ജ​യ​ന്‍, വി. ​കു​ഞ്ഞി​രാ​മ​ന്‍, ടി. ​കു​ഞ്ഞി​രാ​മ​ന്‍, പ്ര​ശാ​ന്ത്, കെ. ​പ്ര​കാ​ശ​ന്‍, സി. ​അ​ര്‍​ജു​ന​ന്‍, ബി. ​അ​ബ്ദു​ള്‍ ജ​ലീ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Nileshwaram Bus Stand

Recent News

Corehub Up