x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് പു​ഴ​ക്കാ​ട്ടി​രി യൂ​ത്ത് കെ​യ​ർ ടീം

വെബ് ഡെസ്ക്
Published: July 15, 2026 03:39 AM IST | Updated: July 15, 2026 03:39 AM IST

​പു​ഴ​ക്കാ​ട്ടി​രി-മാ​ലാ​പ​റ​ന്പ് റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ യൂ​ത്ത് കെ​യ​ർ ടീം.

​പു​ഴ​ക്കാ​ട്ടി​രി: പു​ഴ​ക്കാ​ട്ടി​രി-​മാ​ലാ​പ​റ​ന്പ് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ൾ അ​ട​ച്ച് പു​ഴ​ക്കാ​ട്ടി​രി യൂ​ത്ത് കെ​യ​ർ ടീം ​രം​ഗ​ത്ത്. കു​ഴി​ക​ൾ കാ​ര​ണം യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​യാ​സ​മാ​ണ് നേ​രി​ട്ടി​രു​ന്ന​ത്.പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി​യു​ടെ​യും പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് അം​ഗം നീ​തു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് കെ​യ​ർ പ്ര​വ​ർ​ത്ത​ക​രാ​യ സ​ക്കീ​ർ പു​ഴ​ക്കാ​ട്ടി​രി, ശ​രീ​ഫു​ള്ള രാ​മ​പു​രം, പ്ര​ണ​വ് സാ​നു, ജ​യ്ദേ​വ് എ​ന്നി​വ​രും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച് യാ​ത്ര സു​ഗ​മ​മാ​ക്കി​യ​ത്.റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham LocalNews

Recent News

Corehub Up