ജില്ലാ സെക്രട്ടറി പി. ഗവാസ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ്. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്ത് കൃത്യമായ പ്രവർത്തന കലണ്ടർ തയാറാക്കിക്കൊണ്ടാകണം മുന്നോട്ടുള്ള പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതയാത്ര, സമയബന്ധിതവികസനം എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ സിറ്റി കമ്മിറ്റികളുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവാസ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ റെയിൽവേ സ്റ്റേഷൻ കെട്ടിങ്ങളുടെ സുരക്ഷാ ഓഡിറ്റ് എത്രയും വേഗം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗത്ത് മണ്ഡലം സെക്രട്ടറി പി. അസീസ്ബാബു അധ്യക്ഷത വഹിച്ചു.സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.വി. ബാലൻ, ജില്ലാ അസി. സെക്രട്ടറി പി.കെ.നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.സി. സതീശൻ, ജില്ലാ കൗൺസിൽ ആശാ ശശാങ്കൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അജിത എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews