x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​നി​യെ സ്‌​കൂ​ള്‍​സ​മ​യ​ത്ത് പു​റ​ത്തു​കൊ​ണ്ടു​പോ​യ​തി​ല്‍ ദു​രൂ​ഹ​ത

വെബ് ഡെസ്ക്
Published: July 15, 2026 09:38 PM IST | Updated: July 15, 2026 09:38 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം ടൗ​ണി​ന​ടു​ത്തു​ള്ള സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി​യാ​യ അ​ഞ്ചാം ക്ലാ​സു​കാ​രി​യെ ബ​ന്ധു​വെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ യു​വ​തി​യും സ​ഹോ​ദ​ര​നെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന യു​വാ​വും ചേ​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ക്ലാ​സ് സ​മ​യ​ത്ത് വി​ളി​ച്ചു​കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. സം​ശ​യം തോ​ന്നി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ കാ​ളി​യാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഇ​വ​രെ​ത്തി​യ സ്‌​കൂ​ട്ട​ര്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യേ​യും യു​വ​തി​യേ​യും യു​വാ​വി​നെ​യും ഉ​ച്ച​യോ​ടെ ആ​ന​യാ​ടി​കു​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി.

വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കു​ളി​ക്കാ​ന്‍ പോ​യ​താ​ണെ​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച ശേ​ഷം കു​ട്ടി​യെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു. ഇ​തി​നു മു​ന്‍​പ് ഒ​രു ദി​വ​സം ഇ​തേ യു​വ​തി ഈ ​പെ​ണ്‍​കു​ട്ടി​യെ സ്‌​കൂ​ളി​ല്‍​നി​ന്ന് കൊ​ണ്ടു​പോ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. പ്ര​ദേ​ശ​വാ​സി​യാ​യ യു​വ​തി​യും യു​വാ​വും ബ​ന്ധു​വാ​ണെ​ന്ന് പ​റ​ഞ്ഞ് എ​ന്തി​നാ​ണ് നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​യെ സ്‌​കൂ​ള്‍ സ​മ​യ​ത്ത് വി​ളി​ച്ചു​കൊ​ണ്ടു​പോ​യ​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് അ​വ്യ​ക്ത​ത തു​ട​രു​ന്ന​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഒ​രു ഫാ​മി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്.

സം​ഭ​വം സം​ബ​ന്ധി​ച്ച് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യി​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കാ​ളി​യാ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Local News Nattuvishesham student's school hours

Recent News

Corehub Up