x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ങ്ങ​ളി​ൽ ഇ​നി രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ന്‍റെ നാ​ളു​ക​ൾ


Published: July 18, 2026 06:51 AM IST | Updated: July 18, 2026 06:51 AM IST

വെള്ളായണിക്ഷേത്രത്തിൽ രാമായണ പാരായണത്തിന്‍റെ ഉദ്ഘാടനം ക്ഷേത്ര വാത്തി ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു.

നേ​മം : ക​ര്‍​ക്കി​ട​ക​മാ​സം രാ​മാ​യ​ണ മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലും രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​നി​യു​ള്ള ഒ​രു മാ​സ​കാ​ലം രാ​മാ​യ​ണ പാ​രാ​യ​ണ​ത്താ​ല്‍ മു​ഖ​രി​ത​മാ​കും നാ​ടും ന​ഗ​ര​വും.

രാ​മാ​യ​ണം പാ​രാ​യ​ണം ചെ​യ്യു​ന്ന​വ​ര്‍​ക്കും കേ​ള്‍​ക്കു​ന്ന​വ​ര്‍​ക്കും പു​ണ്യം കി​ട്ടു​മെ​ന്നാ​ണ് വി​ശ്വാ​സം. രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​രാ​മ ഐ​ശ്വ​ര്യ പൂ​ജ, രാ​മാ​യ​ണ പാ​രാ​യ​ണം, ശ്രീ​രാ​മ നാ​മ സ​ങ്കീ​ര്‍​ത്ത​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും.

വെ​ള്ളാ​യ​ണി ദേ​വീ​ക്ഷേ​ത്രം, പാ​പ്പ​നം​കോ​ട് പ​ട്ടാ​ര​ത്ത് ദേ​വീ​ക്ഷേ​ത്രം, മ​ഠ​ത്തി​ല്‍ ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്രം, കാ​ര​യ്ക്കാ​മ​ണ്ഡ​പം ശി​വ​ക്ഷേ​ത്രം, സ്റ്റു​ഡി​യോ​റോ​ഡ് അ​യ്യ​പ്പ​ത്താ​വ​ളം, തൃ​ക്ക​ണ്ണാ​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം , പാ​പ്പ​നം​കോ​ട് തൂ​ക്കു​വി​ള അ​ന​ന്ത​നാ​ഗ​രാ​ജ ക്ഷേ​ത്രം, തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ രാ​മാ​യ​ണ പാരാ യണം ന​ട​ന്നു.

വെ​ള്ളാ​യ​ണി ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക്ഷേ​ത്ര മൂ​ത്ത​വാ​ത്തി ശി​വ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ന്‍. ച​ന്ദ്രന്‍​നാ​യ​ര്‍, സെ​ക്ര​ട്ട​റി എം.​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up