x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​മ​യുടെ പെരുമയുമായി സം​ക്രാ​ന്തി വാ​ണി​ഭം


Published: July 17, 2026 06:57 AM IST | Updated: July 17, 2026 06:57 AM IST

സം​ക്രാ​ന്തി വാ​ണി​ഭത്തില്‌നിന്ന്.

ഗാ​ന്ധി​ന​ഗ​ർ: പ​ഴ​യ കാ​ല​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തി സം​ക്രാ​ന്തി വാ​ണി​ഭം ശ്ര​ദ്ധേ​യ​മാ​യി. വീ​ട്ട​മ്മ​മാ​ർ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​മാ​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി ക​ച്ച​വ​ട​ക്കാ​രെ​ത്തി.

ത​ഴ​പ്പാ​യ, ഈ​റ്റ​യി​ൽ തീ​ർ​ത്ത കു​ട്ട, മു​റം, ത​വി, തൂ​മ്പാ​ക്കൈ, ചെ​റു​തും വ​ല​തു​മാ​യ മ​ൺ​ച​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി വൈ​ക്ക​ത്തു​നി​ന്ന് ദ​ന്പ​തി​ക​ൾ ക​ച്ച​വ​ട​ത്തി​നെ​ത്തി​യി​രു​ന്നു. ത​ഴ​പ്പാ​യ​യ്ക്ക് 500 രൂ​പ വ​രെ വി​ല​വ​രും. ക​രി​ച്ചെ​ടു​ത്ത​തും ക​രി​ക്കാ​ത്ത​തു​മാ​യ മ​ൺ​ച​ട്ടി​ക​ൾ പ​ല വ​ലു​പ്പ​ത്തി​ലു​ള്ള​താ​ണ്. 250 രൂ​പ വ​രെ​യാ​ണ് ച​ട്ടി​യു​ടെ വി​ല.

മു​മ്പ് വൈ​ക്ക​ത്ത് ഉ​ണ്ടാ​ക്കി​യി​രു​ന്നെ​ങ്കി​ലും ക​ളി​മ​ണ്ണി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വി​നെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ മ​ൺ​ച​ട്ടി നി​ർ​മാ​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഷൊ​ർ​ണൂ​ർ, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങി​ൽ​നി​ന്നെ​ടു​ത്ത ച​ട്ടി​ക​ളു​മാ​യാ​ണ് വൈ​ക്ക​ത്തു​നി​ന്നു​ള്ള​വ​ർ സം​ക്രാ​ന്തി വാ​ണി​ഭ​ത്തി​നെ​ത്തി​യ​ത്. ഇ​തി​നു പു​റ​മേ ക​ത്തി, വെ​ട്ടു​ക​ത്തി, തൂ​മ്പ തു​ട​ങ്ങി​യ പ​ണി​യാ​യു​ധ​ങ്ങ​ളും വി​ൽ​പ്പ​ന​യ്ക്കു​ണ്ടാ​യി​രു​ന്നു.

വ​ച്ചു​വാ​ണി​ഭ സാ​ധ​ന​ങ്ങ​ൾ​ക്കു പു​റ​മേ ഉ​ഴു​ന്നാ​ട, ഈ​ന്ത​പ്പ​ഴം തു​ട​ങ്ങി​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളും വി​വി​ധ​ങ്ങ​ളാ​യ ഐ​സ്ക്രീ​മു​ക​ളു​മാ​യും ക​ച്ച​വ​ട​ക്കാ​രു​ണ്ടാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി. കു​മാ​ര​ന​ല്ലൂ​ർ ഊ​രാ​ണ്മ ദേ​വ​സ്വ​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ക്രാ​ന്തി വാ​ണി​ഭം ന​ട​ന്ന​ത്. വൈ​കു​ന്നേ​രം ക​ർ​ഷ​ക സ​മ്മേ​ള​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up