x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"താ​ത്കാ​ലി​ക അ​ഗ്നി​ര​ക്ഷാ നി​ല​യം ന​ഗ​ര​ത്തി​ൽ സ​ജ്ജീ​ക​രി​ക്ക​ണം'


Published: July 16, 2026 05:44 AM IST | Updated: July 16, 2026 05:44 AM IST

കോ​ഴി​ക്കോ​ട്: ബീ​ച്ച് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ന​ഗ​ര​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​തി​വേ​ഗം എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്ന താ​ത്ക്കാ​ലി​ക അ​ഗ്നി​ര​ക്ഷാ സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ജി​ല്ലാ ക​ള​ക്ട​റും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ 15 ദി​വ​സ​ത്തി​ന​കം ജി​ല്ലാ ക​ള​ക്ട​റും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ബീ​ച്ച് അ​ഗ്നി​ര​ക്ഷാ സേ​ന പൂ​ർ​ണ​മാ​യും മീ​ഞ്ച​ന്ത​യി​ലേ​ക്ക് മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

എ​സ്എം സ്ട്രീ​റ്റ്, കോ​ർ​ട്ട് റോ​ഡ്, എം​ജി റോ​ഡ്, പാ​ള​യം മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും തീ​പി​ടു​ത്തം, പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ഞ്ഞു​വീ​ഴു​ന്ന​ത്, വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​റു​ണ്ടെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലാ​ണ് ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ന​ഗ​ര​ത്തി​നു​ള്ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ലി​ല്ലെ​ങ്കി​ൽ അ​ത് ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ജീ​വ​നാ​ശ​ത്തി​നും സ്വ​ത്ത് നാ​ശ​ത്തി​നും കാ​ര​ണ​മാ​കും. ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ ഫ​ല​പ്ര​ദ​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ നി​ല​നി​ർ​ത്തി പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​ണെ​ന്ന് കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up