x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍; കാ​ത്തി​രി​പ്പ് ഇ​നി​യും നീ​ളും


Published: July 16, 2026 06:34 AM IST | Updated: July 16, 2026 06:34 AM IST

കൊട്ടാരക്കര ഫയർ സ്റ്റേഷൻ

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍റെ ദു​രി​ത​കാ​ലം അ​വ​സാ​നി​ക്കു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​വ​ത​രി​പ്പി​ച്ച പു​തു​ക്കി​യ ബ​ജ​റ്റി​ൽ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്ന തു​ക ഒ​ഴി​വാ​ക്കി​യ​തോ​ടെ കാ​ത്തി​രി​പ്പു നീ​ളു​മെ​ന്നു​റ​പ്പാ​യി. നേ​ര​ത്തെ കെ.​എ​ൻ. ബാ​ല​ഗോ​പാ​ല്‍ മ​ന്ത്രി​യാ​യി​രി​ക്കെ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ന്ന കൊ​ട്ടാ​ര​ക്ക​ര ഫ​യ​ര്‍ സ്റ്റേ​ഷ​ന് ആ​കെ​യു​ണ്ടാ​യി​രു​ന്ന പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ചി​രി​ക്കു​ക​യാ​ണ്, 2010ല്‍ ​ആ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലെ പു​ല​മ​ണ്‍ പാ​ല​ത്തി​ന് സ​മീ​പ​ത്തെ സ​സ്യ​മാ​ര്‍​ക്ക​റ്റ് ഫ​യ​ര്‍ സ്റ്റേ​ഷ​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.

ച​ന്ത​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ക​ട​മു​റി​ക​ളും അ​ന്നു​ണ്ടാ​ക്കി​യ താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ തീ​രെ​യി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​ന്‍ പോ​ലും ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം, ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ലം, ഫ്ര​ണ്ട് ഓ​ഫീ​സ്, ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള പാ​ര്‍​ക്കിം​ഗ് ഷെ​ഡ്, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള സ്ഥ​ലം തു​ട​ങ്ങി​യ​വ യാ​ണ് അ​നു​വ​ദി​ച്ച പ​ദ്ധ​തി വ​ഴി പ്ര​തീ​ക്ഷി​ച്ച​ത്. തു​ക റ​ദ്ദ് ചെ​യ്ത​തോ​ടെ പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​യി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up