x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ല​വി​ത​ര​ണ കു​ഴ​ലി​ന്‍റെ വാ​ല്‍വി​ന് ചോ​ര്‍ച്ച; പാ​ഴാ​കു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് ലി​റ്റ​ര്‍ വെ​ള്ളം


Published: July 16, 2026 07:33 AM IST | Updated: July 16, 2026 07:33 AM IST

ച​ങ്ങ​നാ​ശേ​രി-​ക​വി​യൂ​ര്‍ റോ​ഡി​ല്‍ പ​ട്ട​ത്തി​മു​ക്ക് ജം​ഗ്ഷ​നി​ല്‍ ജ​ല​വി​ത​ര​ണ കു​ഴ​ലി​ന്‍റെ വാ​ല്‍വ് ചോ​ര്‍ന്ന് ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ര്‍മാ​രാ​യ കി​ഴ

ച​ങ്ങ​നാ​ശേ​രി: ക​വി​യൂ​ര്‍ റോ​ഡി​ല്‍ പ​ട്ട​ത്തി​മു​ക്ക് ജം​ഗ്ഷ​നി​ല്‍ ജ​ല​വി​ത​ര​ണ കു​ഴ​ലി​ന്‍റെ ചോ​ര്‍ച്ച​മൂ​ലം പാ​ഴാ​കു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് ലി​റ്റ​ര്‍ വെ​ള്ളം. വാ​ല്‍വ് ത​ക​രാ​റാ​യി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​ക​യാ​ണ്. ക​ല്ലി​ശേ​രി പ​ദ്ധ​തി​യി​ല്‍നി​ന്നു മ​ലേ​ക്കു​ന്ന് ഭാ​ഗ​ത്തേ​ക്കു എ​ത്തി​ക്കു​ന്ന വെ​ള്ള​മാ​ണ് ചോ​ര്‍ന്ന് റോ​ഡി​ലൂ​ടെ ന​ഷ്‌​ട​മാ​കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലെ​ത്തു​മ്പോ​ള്‍ കാ​ല്‍ന​ട​യാ​ത്ര​ക്കാ​രു​ടെ വ​സ്ത്ര​ങ്ങ​ളി​ലേ​ക്കും ഇ​വി​ടെ പാ​ര്‍ക്ക് ചെ​യ്ത് സ​ര്‍വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളി​ലേ​ക്കും ചെ​ളി​വെ​ള്ളം തെ​റി​ക്കു​ന്ന​ത് പ​തി​വാ​ണ്.

ചെ​റു​ക​ര​ക്കു​ന്നി​ലു​ള്ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സി​ല്‍ നി​ര​വ​ധി​ത​വ​ണ പ​രാ​തി ന​ല്‍കി​യി​ട്ടും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​കി​ച്ചി​ല്ലെ​ന്ന് ആ​ളു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വാട്ടർ അഥോറിറ്റിയുടെ അനാസ്ഥ

ജ​ല​വി​ത​ര​ണ പൈ​പ്പി​ന്‍റെ വാ​ല്‍വി​നു​ണ്ടാ​യ ത​ക​രാ​റു​മൂ​ലം മാ​സ​ങ്ങ​ളാ​യി ശു​ദ്ധ​ജ​ലം ന​ഷ്‌​ട​പ്പെ​ടു​ക​യാ​ണ്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് പ​രാ​തി ന​ല്‍കി​യി​ട്ടും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.

-വി​നോ​ദ് വെ​ട്ടി​കാ​ട്
പൊ​തു​പ്ര​വ​ര്‍ത്ത​ക​ന്‍

Tags : Local News Nattuvishesham Kottayam

Recent News

Corehub Up