x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്ന​ക്കാ​ട് റോ​ഡി​ല്‍ മാ​ലി​ന്യ​ക്കൂ​മ്പാ​രം


Published: July 16, 2026 07:49 AM IST | Updated: July 16, 2026 07:49 AM IST

ഫാ​ത്തി​മാ​പു​രം ഡ​മ്പിം​ഗ് യാ​ര്‍ഡ് കു​ന്ന​ക്കാ​ട് റോ​ഡി​ല്‍ മാ​ലി​ന്യം കു​ന്നു​കൂ​ടി​യ നി​ല​യി​ല്‍.

ച​ങ്ങ​നാ​ശേ​രി: ഫാ​ത്തി​മാ​പു​രം ഡ​മ്പിം​ഗ് യാ​ര്‍ഡ് വൃ​ത്തി​യാ​കു​മ്പോ​ള്‍ ഇ​തി​നു സ​മീ​പ​ത്തു​ള്ള കു​ന്ന​ക്കാ​ട് റോ​ഡി​ല്‍ മാ​ലി​ന്യ​ക്കൂ​മ്പാ​രം. ഇ​രു​നൂ​റ് മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള ഈ ​റോ​ഡി​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ന്ന​ത് മാ​ലി​ന്യം ത​ള്ളാ​ന്‍ മാ​ത്രം. ന​ഗ​ര​സ​ഭ​യു​ടെ 11, 16 വാ​ര്‍ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്.

വീ​ടു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, ഇ​റ​ച്ചി സ്റ്റാ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യം സ്‌​കൂ​ട്ട​റു​ക​ളി​ലും ഓ​ട്ടോ​ക​ളി​ലും കാ​റു​ക​ളി​ലും എ​ത്തി​ച്ച് റോ​ഡി​ല്‍ ത​ള്ളി​യ​ശേ​ഷം മു​ങ്ങു​ക​യാ​ണ് പ​തി​വ്.

ഇ​വി​ടെ നേ​ര​ത്തേ ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ള്‍ പ്ര​വ​ര്‍ത്ത​നം നി​ല​ച്ച​ത് മാ​ലി​ന്യം ത​ള്ളാ​നെ​ത്തു​ന്ന​വ​ര്‍ക്ക് സ​ഹാ​യ​ക​മാ​യ നി​ല​യി​ലാ​ണ്. മാ​ലി​ന്യ​വും ദു​ര്‍ഗ​ന്ധ​വും​മൂ​ലം ഈ ​റോ​ഡി​ലൂ​ടെ ആ​ളു​ക​ള്‍ ന​ട​ക്കാ​ന്‍പോ​ലും വൈ​മ​ന​സ്യം കാ​ട്ടു​ക​യാ​ണ്.

ഓ​ട്ടോ​ക​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍ മൂ​ക്കു​പൊ​ത്തി​യാ​ണ് പോ​കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ മാ​ത്ര​മ​ല്ല സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലി​ല്‍നി​ന്നു​ള്ള മാ​ലി​ന്യ​വും ഇ​വി​ടെ ത​ള്ളു​ന്നു​ണ്ട്.

ന​ഗ​ര​സ​ഭ നേ​ര​ത്തേ ഇ​വി​ടെ ഒ​രു സെ​ക്യൂ​രി​റ്റി​ക്കാ​ര​നെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​യാ​ള്‍ ഡ്യൂ​ട്ടി​യി​ലി​ല്ല. ന​ഗ​ര​സ​ഭ അ​ടു​ത്തി​ടെ ഇ​വി​ടെ പോ​ര്‍ട്ട​ബി​ള്‍ സി​സി​ടി​വി സ്ഥാ​പി​ച്ചി​രു​ന്നു. കാ​മ​റ ക​ണ്ണു​ക​ളി​ല്‍ പ​തി​ഞ്ഞ ചി​ല​രെ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വ​കു​പ്പ് പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ച്ചി​രു​ന്നു. ഈ ​കാ​മ​റ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് മാ​ലി​ന്യം ത​ള്ള​ല്‍ വീ​ണ്ടും വ​ര്‍ധി​ച്ച​ത്.

പോ​ര്‍ട്ട​ബി​ള്‍ കാ​മ​റ സ്ഥാ​പി​ക്കും; മാ​ലി​ന്യം ത​ള്ളു​കാ​രെ പി​ടി​കൂ​ടും

ഈ ​ഭാ​ഗം ഉ​ള്‍പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ പോ​ര്‍ട്ട​ബി​ള്‍ കാ​മ​റ സ്ഥാ​പി​ക്കും. പി​ടി​കൂ​ടു​ന്ന​വ​ര്‍ക്കെ​തി​രേ ക​ര്‍ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും പി​ഴ​യും ഈ​ടാ​ക്കാ​ന്‍ ഇ​ന്ന​ലെ ചേ​ര്‍ന്ന ആ​രോ​ഗ്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ച​ങ്ങ​നാ​ശേ​രി ബൈ​പാ​സി​ല്‍ ളാ​യി​ക്കാ​ട് ഭാ​ഗ​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു.

-കു​ഞ്ഞു​മോ​ന്‍ പു​ളി​മൂ​ട്ടി​ല്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി
ചെ​യ​ര്‍മാ​ന്‍, ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ

Tags : Local News Nattuvishesham Kottayam

Recent News

Corehub Up