x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്തു​രു​ത്തി​യി​ലെ വ​ഴി​യി​ടം; ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും അ​ട​ഞ്ഞു​ത​ന്നെ


Published: July 16, 2026 07:31 AM IST | Updated: July 16, 2026 07:31 AM IST

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത മാ​ന്തു​രു​ത്തി​യി​ലെ വ​ഴി​യി​ട വി​ശ്ര​മ​കേ​ന്ദ്രം.

തു​രു​ത്തി: ഉ​ദ്ഘാ​ട​നം ന​ട​ത്തി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​തെ വ​ഴി​യി​ട വി​ശ്ര​മ കേ​ന്ദ്രം. ക​റു​ക​ച്ചാ​ൽ - വാ​ഴൂ​ർ റോ​ഡി​ൽ മാ​ന്തു​രു​ത്തി ജം​ഗ്ഷ​നി​ൽ 30 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് ആ​ധു​നി​ക രീ​തി​യി​ൽ വ​ഴി​യി​ട വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മി​ച്ചി​ട്ട് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി.

ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു മു​മ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ത്തി​ട്ടി​ല്ല. മാ​ന്തു​രു​ത്തി തോ​ടി​ന്‍റെ ‌ഓ​ര​ത്തു നി​ർ​മി​ച്ച ഈ ​കെ​ട്ടി​ട​ത്തി​ൽ ക​ട​മു​റി, ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യും ജ​ന​ങ്ങ​ൾ​ക്ക് വി​ശ്ര​മ​മു​റി​യു​മു​ണ്ട്.

കൂ​ടാ​തെ വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, കു​ട്ടി​ക​ൾ​ക്കു​ള്ള-​ഹാ​പ്പി​ന​സ് പാ​ർ​ക്ക് എ​ന്നി​വ​യു​മു​ണ്ട്. എ​ന്നാ​ൽ, ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ ആ​യി​ട്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ മൂ​ല​മാ​ണെ​ന്ന് ജ​ന​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു. ശൗ​ചാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ ജ​ല​ത്തി​ന്‍റെ ദൗ​ർ​ല​ഭ്യ​മാ​ണ് പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ ജ​ല​സ്രോ​ത​സ് ക​ണ്ടെ​ത്താ​തെ കെ​ട്ടി​ട നി​ർ​മാ​ണം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​സൗ​ക​ര്യം ഈ ​ഭാ​ഗ​ത്തി​ല്ല. ഭൂ​ജ​ല​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ഴ​ൽ കി​ണ​ർ നി​ർ​മി​ച്ചെ​ങ്കി​ലും പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ വെ​ള്ളം ഇ​തി​ൽ​നി​ന്ന് ല​ഭ്യ​മ​ല്ലെ​ന്ന് മ​ന​സി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഈ​കു​ഴ​ൽ കി​ണ​ർ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പു​തി​യ​താ​യി കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മി​ച്ച് പ​ദ്ധ​തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ ആ​ലോ​ച​ന.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up