x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​​നാ​​രോ​​ഹ​​ണ​വും പെ​​നാ​​ല്‍​റ്റി ഷൂ​​ട്ടൗ​​ട്ട് മ​​ത്സ​​ര​വും


Published: July 16, 2026 07:52 AM IST | Updated: July 16, 2026 07:52 AM IST

ച​​ങ്ങ​​നാ​​ശേ​​രി എ​​സ്എ​​ച്ച് സ്‌​​കൂ​​ളി​​ല്‍ സ്‌​​കൂ​​ള്‍ പാ​​ര്‍​ല​​മെ​​ന്‍റ് സ്ഥാ​​നാ​​രോ​​ഹ​​ണ​​വും ഫി​​ഫ ലോ​​ക​​ക​​പ്പ് പ്ര​​ത്യേ​​ക പ​​രി​​പാ​​ടി ഫൈ​​ന​​ല്‍ വി​​സി​​ലും കി​​ളി​​മ​​ല സേ​​ക്ര​​

ച​ങ്ങ​നാ​ശേ​രി: സേ​ക്ര​ഡ് ഹാ​ര്‍ട്ട് സ്‌​കൂ​ളി​ല്‍ സ്‌​കൂ​ള്‍ പാ​ര്‍ല​മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ വി​സി​ല്‍ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. കി​ളി​മ​ല സേ​ക്ര​ഡ് ഹാ​ര്‍ട്ട് പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​പ​യ​സ് പാ​യി​ക്കാ​ട്ടു​മ​റ്റ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഡോ. ജോ​സ​ഫ് പു​ത്ത​ന്‍പ​റ​മ്പി​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ ഹെ​ഡ് ബോ​യ് വി​ജ​യ് ആ​ര്‍. കൃ​ഷ്ണ​നെ​യും ഹെ​ഡ് ഗേ​ള്‍ ഇ​വാ സൂ​സ​ന്‍ ചെ​റി​യാ​നെ​യും ഫാ. ​പ​യ​സ് സ്ഥാ​ന​ചി​ഹ്ന​ങ്ങ​ള്‍ അ​ണി​യി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

വി​വി​ധ ഹൗ​സു​ക​ളി​ലെ ക്യാ​പ്റ്റ​ന്മാ​രെ​യും വൈ​സ് ക്യാ​പ്റ്റ​ന്മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ദേ​ശീ​യ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ല​ക്ഷി​ത​യെ​യും ഇ​ന്ദു​ലേ​ഖ​യെ​യും ആ​ദ​രി​ച്ചു. ഫാ​​ല്‍​ക്ക​​ണ്‍ സ്‌​​പോ​​ര്‍​ട്‌​​സ് അ​​ക്കാ​​ദ​​മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഫു​​ട്‌​​ബോ​​ള്‍, ക്രി​​ക്ക​​റ്റ്, ബാ​​ഡ്മി​​ന്‍റ​​ണ്‍ കോ​​ച്ചിം​​ഗ് ക്ലാ​​സു​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും പെ​​നാ​​ല്‍​റ്റി ഷൂ​​ട്ടൗ​​ട്ട് ടൂ​​ര്‍​ണമെ​​ന്‍റും 2026 വേ​​ള്‍​ഡ് ക​​പ്പ് പ്ര​​വ​​ച​​ന​​മ​​ത്സ​​ര​​വും ന​​ട​​ത്തി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up