x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാ​​ൻ​​ലി ജോ​​ർ​​ജ് സ്മാ​​ര​​ക ഫു​​ട്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ്


Published: July 16, 2026 07:50 AM IST | Updated: July 16, 2026 07:50 AM IST

ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി കോ​​ള​​ജി​​ന്‍റെ​​യും വൈ​​എം​​സി​​എ​​യു​​ടെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ തൂ​​മ്പു​​ങ്ക​​ല്‍ സ്റ്റാ​​ന്‍​ലി ജോ​​ര്‍​ജ് സ്മാ​​ര​​ക ട്രോ​​ഫി​​ക്കു വേ​​ണ്ടി​​യു​​ള്ള ഓ​​ള്‍ കേ​​ര​​ള ഫൈ​​വ്‌​​സ് ഏ​​ക​​ദി​​ന ഫു​​ട്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റ് സം​​ഘ​​ടി​​പ്പി​​ക്കും. 19നു ​​രാ​​വി​​ലെ 8.30ന് ​​മു​​ന്‍ ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ഗോ​​ള്‍​കീ​​പ്പ​​ര്‍ കെ.​​ടി. ചാ​​ക്കോ ടൂ​​ര്‍​ണ​​മെ​​ന്‍റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വി​​നു ജോ​​ബ് എം​​എ​​ല്‍​എ സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ക്കും. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ല്‍ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​ക്കാ​​ട് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും.

വി​​ന്നേ​​ഴ്‌​​സി​​ന് 10,000 രൂ​​പ​​യും ട്രോ​​ഫി​​യും റ​​ണ്ണേ​​ഴ്‌​​സി​​നു 5,000 രൂ​​പ​​യും ട്രോ​​ഫി​​യും മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​ര്‍​ക്ക് 3,000 രൂ​​പ​​യും ട്രോ​​ഫി​​യും സ​​മ്മാ​​ന​​മാ​​യി ന​​ല്‍​കും. 18നു ​​വൈ​​കു​​ന്നേ​​രം മൂ​​ന്നു വ​​രെ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം. 32 ടീ​​മു​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നു വൈ​​എം​സി​എ പ്ര​​സി​​ഡ​​ന്‍റ് എം.​​എം. മാ​​ത്യു, ടൂ​​ര്‍​ണ​​മെ​​ന്‍റ് ക​​മ്മി​​റ്റി ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ കു​​ര്യ​​ന്‍ തൂ​​മ്പു​​ങ്ക​​ൽ, സെ​​ക്ര​​ട്ട​​റി പ്ര​​ഫ.​​സോ​​ജി ജോ​​സ​​ഫ്, പ്ര​​ഫ. റോ​​യി ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up