x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല്ലേ​ജ് ഓ​ഫീ​സ​റി​ല്ല; നോ​ക്കു​കു​ത്തി​യാ​യി വാ​ഴ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് വി​ല്ലേ​ജ് ഓ​ഫീ​സ്


Published: July 16, 2026 07:44 AM IST | Updated: July 16, 2026 07:44 AM IST

ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് വി​ല്ലേ​ജ് ഓ​ഫീസി​ല്‍ സ്ഥി​ര​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ഓ​ഫീ​സി​ല്‍ എ​ത്തു​ന്ന​വ​ര്‍ ബു​ദ്ധി​മു​ട്ടു​ന്നു. ആ​ളു​ക​ള്‍ അ​ക്ഷ​യ​യി​ലൂ​ടെ അ​യ​ക്കു​ന്ന വ​രു​മാ​നം, ഇ​ഡ​ബ്ല്യു​എ​സ്, ജാ​തി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, വ​സ്തു പോ​ക്കു​വ​ര​വ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ച്ച് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍കേ​ണ്ട​ത് വി​ല്ലേ​ജ് ഓ​ഫീ​സ​റാ​ണ്.

വെ​ട്ടി​ത്തു​രു​ത്ത്, പ​റാ​ല്‍, കു​റ്റി​ശേ​രി​ക്ക​ട​വ്, പാ​രേ​ക്ക​ട​വ് തു​ട​ങ്ങി വാ​ഴ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഈ ​വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. നി​ല​വി​ൽ ഈ ​വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല മ​റ്റൊ​രു വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ക്കാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന് സ്വ​ന്തം ചു​മ​ത​ല​ക​ള്‍ക്കൊ​പ്പം ഈ ​വി​ല്ലേ​ജി​ലെ ജോ​ലി​ക​ള്‍ക്കൂ​ടി ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഈ ​വി​ല്ലേ​ജി​ല്‍ സ്ഥി​ര​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര​മാ​യി ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​വാ​ൻ ബി​ജെ​പി നോ​ര്‍ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up