പത്തനാട്-മൂലേപ്പടി റോഡിലെ വെള്ളക്കെട്ട്.
കറുകച്ചാൽ: 36 കോടി രൂപ മുടക്കി നിർമിച്ച റോഡിൽ വെള്ളക്കെട്ട്. ചങ്ങനാശേരി-വാഴൂർ, കറുകച്ചാൽ -മണിമല റോഡുകളെ ബന്ധിപ്പിക്കുന്ന പത്തനാട്-മൂലേപ്പടി റോഡിലാണ് വെള്ളക്കെട്ട് പതിവായത്.
പുതിയ ഓടകളും കലുങ്കുകളുമടക്കം സ്ഥാപിച്ചെങ്കിലും ശക്തമായി മഴപെയ്താൽ റോഡിൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. മഴ കഴിഞ്ഞാലും വെള്ളം ഒഴുകാതെ റോഡിൽ കെട്ടിക്കിടക്കും. വശങ്ങളിൽ ടൈലുകൾ അടക്കം പാകിയ ഭാഗത്തു കൂടെയാണ് വെള്ളം ഒഴുകുന്നത്. വെള്ളത്തിനൊപ്പം മണ്ണും ചെളിയും റോഡിൽ അടിഞ്ഞുകൂടുന്നതും പതിവാണ്.
പരാതികളേറിയതോടെ കഴിഞ്ഞ ദിവസം തൊഴിലാളികളെത്തി വെള്ളക്കെട്ടുള്ള ഭാഗത്തെ കൊരുപ്പുകട്ടകൾ ഇളക്കിമാറ്റി വെള്ളം ഓടയിലേക്ക് ഒഴുക്കിയാണ് പരിഹാരം കണ്ടത്.
Tags : Local News Nattuvishesham Kottayam