x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥ​ല​വും കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ​ണ​വു​മു​ണ്ടാ​യി​ട്ടും വെ​ള്ളൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം വാ​ട​കക്കെ​ട്ടി​ട​ത്തി​ൽ


Published: July 16, 2026 07:24 AM IST | Updated: July 16, 2026 07:24 AM IST

വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ള്ളൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹോ​മി​യോ ആ​ശു​പ​തി.

വൈക്കം: ആ​ശു​പ​ത്രി നി​ർ​മി​ക്കാ​ൻ സ്ഥ​ല​വും പ​ണ​വു​മു​ണ്ടാ​യി​ട്ടും കെ​ട്ടി​ടം തീ​ർ​ക്കാ​ത്ത​തി​നാ​ൽ വെ​ള്ളൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹോ​മി​യോ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വാ​ട​ക കെ​ട്ടി​ട​ത്തി​ൽ. ഇ​റു​മ്പ​യം ടാ​ഗോ​ർ വാ​യ​ന​ശാ​ല​യു​ടെ കെ​ട്ടി​ട​ത്തി​ൽ അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഗ​വ​ൺ​മെ​ന്‍റ് ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം. എ​ൻ​എ​ച്ച്എ​മ്മി​ന്‍റെ കീ​ഴി​ലു​ള്ള ഒ​രു ഡോ​ക്ട​റും പ​ഞ്ചാ​യ​ത്ത് നി​യ​മി​ച്ച ഒ​രു ജീ​വ​ന​ക്കാ​രി​യു​മാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.ശൗ​ചാ​ല​യ​മ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഇ​വി​ടെ ഇ​ല്ല. വാ​ട​ക കെ​ട്ടി​ട​മാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ ഫ​ണ്ടു വി​നി​യോ​ഗി​ച്ചു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ത്താ​നും ക​ഴി​യി​ല്ല.

ഹോ​മി​യോ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി ഇ​റു​മ്പ​യം പെ​രു​ന്ത​ട്ട് സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം മൂ​ന്നു സെ​ന്‍റ് സ്ഥ​ലം തോ​ട്ടു​പു​റ​ത്ത് റോ​ബ​ർ​ട്ട് ഏ​ബ്ര​ഹാം ഒ​രു വ​ർ​ഷം മു​മ്പ് സൗ​ജ​ന്യ​മാ​യി പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യി​രു​ന്നു. ഭൂ​മി​യു​ടെ ആ​ധാ​രം ന​ട​ത്തി എ​ല്ലാ രേ​ഖ​ക​ളും പ​ഞ്ചാ​യ​ത്തി​ന് ഇ​ദ്ദേ​ഹം കൈ​മാ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് എം​എ​ൽ എ ​ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ച്ചു. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ ഇ എ​സ്റ്റി​മേ​റ്റും ത​യാറാ​ക്കി​യി​രു​ന്നു.

പി​ന്നീ​ട് പ​ദ്ധ​തി​ സാ​ങ്കേ​തി​ക​ത്വ​ത്തി​ൽ കു​ടു​ങ്ങി​യ​തോ​ടെ കെ​ട്ടി​ട നി​ർ​മാ​ണം ത​ട​യ​പ്പെ​ട്ടു.ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലു​ണ്ടാ​കു​ന്ന സ​ർ​വേ സം​ബ​ന്ധ​മാ​യ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ തീ​ർ​ത്ത് വ​സ്തു​വി​ന്‍റെ രേ​ഖ​ക​ൾ ല​ഭി​ക്കാ​നാ​യി വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ.

നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നി​ല്ലാ​ത്ത​തി​നാ​ൽ മ​രു​ന്നു വി​ത​ര​ണ​വും മു​ട​ങ്ങി

മ​രു​ന്ന് ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥന്‍റെ അ​ഭാ​വ​ത്താ​ൽ ഫ​ണ്ട് പാ​സാക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ മ​രു​ന്ന് വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു.

വെ​ള്ളൂ​ർ എ​ഫ്എ​ച്ച്സി, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ഹോ​മി​യോ ആ​ശു​പ​ത്രി എ​ന്നി​വ​യ്ക്കു​ള്ള മ​രു​ന്നു​ക​ൾ പ​ദ്ധ​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്താ​ണ് വാ​ങ്ങു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ആ​യു​ർ​വേ​ദ, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളു​ടെ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​യു​ർ​വേ​ദാ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യി​രു​ന്നു. ഓ​ഡി​റ്റ് പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നു ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ സ്ഥാ​ന​ത്തു​നി​ന്നും അ​ദ്ദേ​ഹം പി​ൻ​മാ​റി.

മ​റ്റൊ​രു നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഉ​ത്ത​ര​വാ​കാ​ത്ത​താ​ണ് മ​രു​ന്ന് വി​ത​ര​ണം ത​ട​സ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. ഇ​തു​മൂ​ലം 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള മ​രു​ന്നു​ക​ൾ വാ​ങ്ങാ​ൻ കഴിയാ​താ​യി.

അ​ടി​യ​ന്ത​ര​മാ​യി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്ക​ണ​മെ​ന്നും പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ആ​രം​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ത​ട​സ​ങ്ങ​ൾ നീ​ക്കി കെ​ട്ടി​ട നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും

വെ​ള്ളൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട​സ​ങ്ങ​ൾ നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഡി​ജി​റ്റ​ൽ സ​ർ​വേ​യി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക പി​ഴ​വു മാ​റ്റാ​ൻ എന്‍റെ ​ഭൂ​മി പോ​ർ​ട്ട​ലി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ച്ച് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മമാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ വ​കു​പ്പി​ന് ക​ത്തു​ന​ൽ​കി​യി​ട്ടു​ണ്ട്.

സാ​ജി​ത യൂ​സ​ഫ്
പ്ര​സി​ഡ​ന്‍റ്
വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത്

Tags : Local News Nattuvishesham Kottayam

Recent News

Corehub Up