x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മാ​ലി​ന്യ നി​ക്ഷേ​പം : പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ എ​ല്‍​ഡി​എ​ഫ് ഉ​പ​രോ​ധി​ച്ചു


Published: July 16, 2026 06:41 AM IST | Updated: July 16, 2026 06:41 AM IST

ഇ​ട​മു​ള​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളൂ​ര്‍ വാ​ര്‍​ഡി​ലെ ഒ​ഴു​കു​പാ​റ​ക്ക​ല്‍ പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​ല്‍

അ​ഞ്ച​ല്‍: ഇ​ട​മു​ള​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളൂ​ര്‍ വാ​ര്‍​ഡി​ലെ ഒ​ഴു​കു​പാ​റ​ക്ക​ല്‍ പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ക്കു​ക​യും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് ചാ​ക്കു​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍, ചി​ക്ക​ന്‍ വേ​സ്റ്റ്, മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴു​കു​പാ​റ​ക്ക​ല്‍ പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി ത​ള്ളി​യെ​ന്നാ​ണ് ആ​രോ​പ​ണം.
മാ​ലി​ന്യം കു​ന്നു​കൂ​ടി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ര്‍​ഗ​ന്ധം വ്യാ​പി​ക്കു​ക​യും ഈ​ച്ച​ക​ളു​ടെ​യും കൃ​മി​ക​ളു​ടെ​യും ശ​ല്യം വ​ര്‍​ധി​ക്കു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

മ​ഴ​വെ​ള്ള​ത്തി​ലൂ​ടെ മാ​ലി​ന്യം സ​മീ​പ ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്കും നീ​രൊ​ഴു​ക്കു​ക​ളി​ലേ​ക്കും വ്യാ​പി​ച്ച് കു​ടി​വെ​ള്ളം മ​ലി​ന​മാ​കാ​നും പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ര്‍​ഡ് അം​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും പോ​ലീ​സി​നും പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ലെ​ന്നും നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, അ​തി​ക്ര​മി​ച്ച് ക​യ​റി​യ സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യ ഭൂ​വു​ട​മ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം പ​രാ​തി പി​ന്‍​വ​ലി​ക്കാ​നോ ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നോ പോ​ലീ​സ് സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യ​താ​യി പ​രാ​തി​യു​ണ്ടെ​ന്നും ഇ​ത് ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​പ​രോ​ധ​ത്തെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ച എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ അ​ന​ധി​കൃ​ത​മാ​യി ത​ള്ളി​യ മാ​ലി​ന്യം അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യു​ക, കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ആ​രോ​ഗ്യ​വ​കു​പ്പ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ക, പ​രാ​തി​യി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു.

സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ലി​ജൂ ജ​മാ​ല്‍, സി.​പി.​ഐ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വും മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​സി. ജോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ്യോ​തി വി​ശ്വ​നാഥ്, സു​ജ​യ്, പി. ​ര​ജ​നി, എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ കോ​ശി, ഷാ​ജു, ആ​യൂ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഷു​ക്കൂ​ര്‍, പ്രി​ന്‍​സ്, ബി​നു, സു​നി, ത​ങ്ക​ച്ച​ന്‍, ബി​ന്‍​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up