x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം സെ​പ്റ്റം​ബ​ര്‍ 30ന​കം: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍


Published: July 16, 2026 06:37 AM IST | Updated: July 16, 2026 06:37 AM IST

കൊ​ല്ലം: നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ടം സെ​പ്റ്റം​ബ​ര്‍ 30 ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. പ്ര​വൃ​ത്തി​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​വ​റ കെ​എം​എം​എ​ല്‍ ഗ​സ്റ്റ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളി​ല്‍ കാ​ല​താ​മ​സ​വും ഉ​ണ്ടാ​ക​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും അ​ദ്ദേ​ഹം ന​ല്‍​കി.

ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡാ​ണ് 28.24 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് സ്പെ​ഷ​ല്‍ പ​ര്‍​പ്പ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്. സി​വി​ല്‍ പ്ര​വൃ​ത്തി​ക​ളു​ടെ 96 ശ​ത​മാ​ന​വും ലി​ഫ്റ്റു​ക​ളു​ടെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി. ഇ​ല​ക്ട്രി​ക്ക​ല്‍, ഫ​യ​ര്‍ ഫൈ​റ്റിം​ഗ്, എ​ക്സ്ട്രാ ലോ ​വോ​ള്‍​ട്ടേ​ജ് പ്ര​വൃ​ത്തി​ക​ളു​ടെ 85 ശ​ത​മാ​ന​വും, ഹീ​റ്റിം​ഗ്-​വെ​ന്‍റിലേ​ഷ​ന്‍-​എ​യ​ര്‍​ക​ണ്ടി​ഷ​നിം​ഗ് എ​ന്നി​വ​യു​ടെ 70 ശ​ത​മാ​ന​വും മ​ലി​ന​ജ​ല​സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് ് നി​ര്‍​മാ​ണ​ത്തി​ന്‍റെ 95 ശ​ത​മാ​ന​വും ഫ​ര്‍​ണി​ച്ച​ര്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ലെ 60 ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​യി. ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍ ഓ​ഗ​സ്റ്റ് 31 ഓ​ടെ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ഭ​വ​ന​നി​ര്‍​മാണ ബോ​ര്‍​ഡ് ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​വ​ന​നി​ര്‍​മാ​ണ ബോ​ര്‍​ഡ്, കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ആ​ഴ്ച​തോ​റും അ​വ​ലോ​ക​ന​യോ​ഗം ചേ​രും. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി​ചേ​ര്‍​ന്ന് ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പു​രോ​ഗ​തി വി​ല​യി​രു​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. 7358 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ നി​ര്‍​മി​ക്കു​ന്ന ഇ​രു​നി​ല​ക​ളു​ള്ള പു​തി​യ മെ​യി​ന്‍ ഹോ​സ്പി​റ്റ​ല്‍ ബ്ലോ​ക്കി​ല്‍ 113 കി​ട​ക്ക​ക​ള്‍ ഉ​ള്‍​പ്പ​ടെ അ​ത്യാ​ധു​നി​ക ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

വി​പു​ല​മാ​യ കാ​ഷ്വാ​ലി​റ്റി, 400 പേ​ര്‍​ക്കി​രി​ക്കാ​വു​ന്ന വെ​യ്റ്റിം​ഗ് ഏ​രി​യ, ഫാ​ര്‍​മ​സി, ലാ​ബ്, ര​ണ്ട് മോ​ഡു​ലാ​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ള്‍, 16 ബെ​ഡു​ക​ളു​ള്ള ഐ​സി​യു, 6 ബെ​ഡു​ക​ളു​ള്ള ന​വ​ജാ​ത​ശി​ശു തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗം, ബ്ല​ഡ് ബാ​ങ്ക്, ഡെ​ലി​വ​റി റൂ​മു​ക​ള്‍, ജ​ന​റ​ല്‍-​ഡെ​ന്‍റ​ല്‍ എ​ക്സ്റേ യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ക്കും.

ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, പീ​ഡി​യാ​ട്രി​ക്, ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്താ​ല്‍​മോ​ള​ജി, ഡെ​ന്റ​ല്‍, ഡെ​ര്‍​മ​റ്റോ​ള​ജി, ഇ.​എ​ന്‍.​ടി, സ​ര്‍​ജ​റി, ഓ​ര്‍​ത്തോ​പീ​ഡി​ക്, സൈ​ക്യാ​ട്രി തു​ട​ങ്ങി​യ ഒ.​പി ക​ണ്‍​സ​ള്‍​ട്ടിം​ഗ് റൂ​മു​ക​ളും സി.​ടി സ്‌​കാ​ന്‍, യു​എ​സ്ജി സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കാ​നു​ള്ള മു​റി​ക​ളും ത​യാ​റാ​ക്കി. ആ​ശു​പ​ത്രി​ക്ക് അ​നു​ബ​ന്ധ​മാ​യി 485 ച​തു​ര​ശ്ര മീ​റ്റ​റി​ലു​ള്ള കാ​ന്‍റീന്‍-​അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ കെ​ട്ടി​ട​വും 82 ച​തു​ര​ശ്ര മീ​റ്റ​റി​ലു​ള്ള സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്സും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up