വിയറ്റ്നാമില്‍ ഉണ്ടായ ബോട്ടപകടത്തില്‍ മരിച്ച എ.സി.തോമസിനും ഭാര്യ ലൗനി തോമസിനും കൊടിക്കുന്നില്‍ സുരേഷ് എംപിയും എന്‍.കെ പ്രേമചന്ദ്രന് എംപിയും അന്തിമോപചാര
കൊട്ടാരക്കര: വിയറ്റ്നാമില്‍ ഉണ്ടായ ദാരുണമായ ബോട്ടപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി.തോമസിനും (ജോമോന് - 57) ഭാര്യ ലൗനി തോമസിനും (56) ജന്മനാട് കണ്ണീരോടെ വിട നല്കി.
വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയും സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന എ.സി. തോമസിന്റെയും ഭാര്യയുടെയും വിയോഗം നാടിനെയാകെ അഗാധമായ ദുഃഖത്തിലാഴ്ത്തിയിരുന്നു.
വിയറ്റ്നാമില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന്റേയും നോര്‍ക്കയുടെയും സഹായത്തോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ കൊട്ടാരക്കരയിലെത്തിച്ചു.
തുടര്‍ന്ന് കൊട്ടാരക്കര ജൂബിലി മന്ദിര ചാപ്പലില്‍ രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പൊതുദര്‍ശനത്തിന് വെച്ച ഭൗതികദേഹങ്ങ ളിൽ ജനപ്രതിനിധികളും സുഹൃത്തുക്കളും വ്യാപാരികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്, മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മുന്‍മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ. ബി ഗണേഷ് കുമാര്‍, മുല്ലക്കര രത്നാകരന്, മുന്‍ എംഎല്‍എമാരായ ഐഷാ പോറ്റി, എഴുകോണ്‍ നാരായണന്, ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ നിരവധി പേർ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
മാര്‍ത്തോമ്മാ സഭയുടെ കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലാണ് ആരാധനകള്‍ നടന്നത്.
കൂടാതെ സഭാമേലധ്യക്ഷന്മാരായ കൂറിലോസ്, സെറാഫിന്, ബര്‍ണബാസ് തിമോത്തിയോസ് മെത്രാപ്പോലീത്തമാരും ഓര്‍ത്തഡോക്സ് സഭ പുനലൂര്‍ കൊട്ടാരക്കര ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ തേവോദോറോസ്, മലങ്കര കത്തോലിക്ക സഭ മെത്രാപ്പോലീത്ത ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സിഎസ്ഐ മെത്രാപ്പോലീത്ത ജോസ് ജോര്‍ജ് തുടങ്ങിയവരുടെ സാന്നിധ്യത്തിലും കാര്‍മികത്വത്തിലുമാണ് ചന്തമുക്കിലെ മാര്‍ത്തോമാ വലിയ പള്ളിയിലെ സെമിത്തേരിയില്‍ സംസ്കാര ശുശ്രൂഷകള്‍ നടന്നത്.
Tags : Local News Nattuvishesham Kollam