x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ന്‍​ഷ​ന്‍ വാ​ലി​ഡേ​ഷ​ന്‍ നി​യ​മം പി​ന്‍​വ​ലി​ക്ക​ണം: കെ​എ​സ്എ​സ്പി​യു


Published: July 18, 2026 06:15 AM IST | Updated: July 18, 2026 06:15 AM IST

കെ​എ​സ്എ​സ്പി​യു ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​അ​പ്പു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പെ​ന്‍​ഷ​ന്‍ വാ​ലി​ഡേ​ഷ​ന്‍ നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​അ​പ്പു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. നാ​രാ​യ​ണ​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു."ലേ​ബ​ര്‍ കോ​ഡു​ക​ളും പെ​ന്‍​ഷ​ന്‍ വാ​ലി​ഡേ​ഷ​ന്‍ നി​യ​മ​വും ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ള്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഐ​പ്‌​സോ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. അ​ജ​യ​കു​മാ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പെ​ന്‍​ഷ​ന്‍ വാ​ലി​ഡേ​ഷ​ന്‍, പി​എ​ഫ്ആ​ര്‍​ഡി​എ നി​യ​മ​ങ്ങ​ള്‍ റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്എ​സ്പി​യു ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന ഭീ​മ ഹ​ര്‍​ജി​യി​ലേ​ക്ക് ജി​ല്ല​യി​ല്‍​നി​ന്നു സ​മാ​ഹ​രി​ച്ച ഒ​പ്പു​ക​ള്‍ സി. ​അ​പ്പു​ക്കു​ട്ടി​ക്ക് ജി​ല്ലാ ര​ക്ഷാ​ധി​കാ​രി പി.​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ കൈ​മാ​റി. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജി. രാ​ജ​ന്‍ ട്ര​ഷ​റ​ര്‍ ഇ.​കെ. ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up