പ്രതീകാത്മക ചിത്രം
കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യസ്നേഹത്തിന്റെ യഥാര്‍ത്ഥ മുഖമാണെന്ന് ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു. സ്നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള 59ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം പാദുവായില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ജില്ലാ പോലീസ് ചീഫ്. അകലക്കുന്നം സ്നേഹദീപം പദ്ധതിയുടെ ആഭിമുഖ്യത്തിലുള്ള മൂന്നാം സ്നേഹവീടാണിത്. അമേരിക്കന്‍ മലയാളിയായ കിടങ്ങൂര്‍ സ്വദേശി സൈമണ്‍ കോട്ടൂര്‍ (സോമന്) ആണ് വീട് നിര്‍മാണത്തിന് ആവശ്യമായിട്ടുള്ള ഫണ്ട് നല്‍കിയത്.
യോഗത്തില്‍ അകലകുന്നം സ്നേഹദീപം പ്രസിഡന്റ് ഫിലിപ്പ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജ്യോതി ബാലകൃഷ്ണന്, കൊഴുവനാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോയി മറ്റത്തില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജോയി മാടയാങ്കല്‍, ഷാജി ഗണപതിപ്ലാക്കല്‍, ഷീന രാജേഷ്, സാജി വളവനാല്‍, അകലകുന്നം പഞ്ചായത്ത് മെംബര്‍ ഉഷാ ഷാജി, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ടോമിച്ചന് പിരിയമ്മാക്കല്‍, ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, ബേബി ചിറവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham 59th Snehaveed Padua