Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Padua

Kottayam

പാ​ദു​വാ​യി​ൽ 59ാമ​ത് സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ സ​മ​ർ​പ്പ​ണം

കി​ട​ങ്ങൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന സ്നേ​ഹ​ദീ​പം ഭ​വ​ന പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ യ​ഥാ​ര്‍​ത്ഥ മു​ഖ​മാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ.​എം. സാ​ബു മാ​ത്യു. സ്നേ​ഹ​ദീ​പം ഭ​വ​ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള 59ാം സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍ സ​മ​ര്‍​പ്പ​ണം പാ​ദു​വാ​യി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ പോ​ലീ​സ് ചീ​ഫ്. അ​ക​ല​ക്കു​ന്നം സ്നേ​ഹ​ദീ​പം പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മൂ​ന്നാം സ്നേ​ഹ​വീ​ടാ​ണി​ത്. അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​യാ​യ കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി സൈ​മ​ണ്‍ കോ​ട്ടൂ​ര്‍ (സോ​മ​ന്‍) ആ​ണ് വീ​ട് നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള ഫ​ണ്ട് ന​ല്‍​കി​യ​ത്.

യോ​ഗ​ത്തി​ല്‍ അ​ക​ല​കു​ന്നം സ്നേ​ഹ​ദീ​പം പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ള്ളാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജ്യോ​തി ബാ​ല​കൃ​ഷ്ണ​ന്‍, കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് ജോ​യി മ​റ്റ​ത്തി​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ ജോ​യി മാ​ട​യാ​ങ്ക​ല്‍, ഷാ​ജി ഗ​ണ​പ​തി​പ്ലാ​ക്ക​ല്‍, ഷീ​ന രാ​ജേ​ഷ്, സാ​ജി വ​ള​വ​നാ​ല്‍, അ​ക​ല​കു​ന്നം പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഉ​ഷാ ഷാ​ജി, സ്നേ​ഹ​ദീ​പം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ടോ​മി​ച്ച​ന്‍ പി​രി​യ​മ്മാ​ക്ക​ല്‍, ജ​ഗ​ന്നി​വാ​സ​ന്‍ പി​ടി​ക്കാ​പ്പ​റ​മ്പി​ല്‍, ബേ​ബി ചി​റ​വ​യ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up