അടൂരിൽ ഗാന്ധിഭവന്റെ 24-ാം ശാഖയുടെ സമർപ്പണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം അടൂർ നഗരസഭാ ചെയർപേഴ്സൺ റീന സാമുവേൽ ഉദ്ഘാടനം ചെയ്യുന്നു.
അടൂർ: താന്നിവിളയിൽ നന്ദു ജയരാജിന്റെ സ്മരണാർഥം പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. ജയരാജ് ദാമോദരൻ ദാനമായി നൽകിയ സ്ഥലത്ത് നിർമിച്ച പത്തനാപുരം ഗാന്ധിഭവന്റെ 24-ാം ശാഖയുടെ സമർപ്പണം ഡോ. ജയരാജ് ദാമോദരൻ നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം അടൂർ നഗരസഭാ ചെയർപേഴ്സൺ റീന സാമുവേൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു.
പഴകുളം ശിവദാസൻ, ഹർഷകുമാർ, ഉമ്മൻ തോമസ്, ശരത് ബാബു, ചിത്ര, ഷിബു ചിറക്കരോട്ട്, എ. പി. സന്തോഷ്, കെ. ജി. വാസുദേവൻ, ഷാഹിദ് കമാൽ, പിറവന്തൂർ ഗോപാലകൃഷ്ണൻ, ആയുഷ് ജയപ്രതാപ്, കെ. സാബു, എം. ആർ. ജയപ്രസാദ്, റോണി പാണംതുണ്ടിൽ, അടൂർ ശശാങ്കൻ, തോട്ടുവ മുരളി,
ആർ. രാമകൃഷ്ണൻ, കെ. ഹരിപ്രസാദ്, അഡ്വ. ഗോകുൽ വി. രഘുനാഥ്, ലതാ വിജയൻ, കെ. കെ. സരസ്വതി, ബിനു വിദ്യാധരൻ, അഡ്വ. സുരേഷ് സോമ, അനു വസന്തൻ, ബീന ബാബു, കെ. ബി. പ്രദീപ് കുമാർ, കെ. ജെ. സോമരാജൻ, സജി ദേവി, ബി. മോഹനൻ, ശശികുമാർ, വിൽസൺ ഡാനിയൽ, സിന്ധു രാജൻപിള്ള, രാജലക്ഷ്മി കുഞ്ഞമ്മ, ലതീഷ്, സുധീർ വഴിമുക്ക് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Pathanamthitta