മന്ത്രി എ.പി. അനില്‍കുമാറിന് ഉപഹാരം കൈമാറുന്നു.
കാസര്‍ഗോഡ്: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കേരളത്തിലെ ഐതിഹാസികവും പുരോഗമനപരവുമായ നടപടികളുടെ തുടക്കമാണെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ മന്ത്രിക്ക് നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീസമൂഹം മാത്രമല്ല കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ലോട്ടറി കച്ചവടം നടത്തുന്ന സ്ത്രീ തൊഴിലാളികള്‍ക്കുള്‍പ്പെടെ വന്‍ വരുമാന വര്‍ധനവാണ് ഇതുമൂലം കൈവന്നിരിക്കുന്നത്. ആറുമാസം കഴിയുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സൗജന്യ യാത്ര നിര്‍ത്തലാക്കുമെന്ന പ്രതിപക്ഷ വിലാപം കേവലം പകല്‍ക്കിനാവ് മാത്രമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം.സി. പ്രഭാകരന്, സന്ദീപ് വാര്യര്‍ എംഎല്‍എ, ഹക്കീം കുന്നില്‍, എ. ഗോവിന്ദന് നായര്‍, രമേശന് കരുവാച്ചേരി, കരിമ്പില്‍ കൃഷ്ണന്, മീനാക്ഷി ബാലകൃഷ്ണന്, കെ.കെ. രാജേന്ദ്രന്, സാജിദ് മൗവ്വല്‍, ബി.പി. പ്രദീപ്കുമാര്‍, സോമശേഖര ഷേണി, പി.വി. സുരേഷ്, ടോമി പ്ലാച്ചേരി, മാമുനി വിജയന്, എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.വി. ജയിംസ്, ഗീത കൃഷ്ണന്, ധന്യ സുരേഷ്, തോമസ് മാത്യു, രാജന് പെരിയ, കെ. ബലരാമന് നമ്പ്യാര്‍, എം. രാജീവന് നമ്പ്യാര്‍, കാര്ത്തികേയന് പെരിയ, മിനി ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local News Priyadarshini Scheme Revenue Minister