ഉന്നതികൾ കെ.കെ. വത്സരാജ് എംഎൽഎ സന്ദർശിച്ചപ്പോൾ.
കൊപ്രക്കളം: കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ വിവിധ ഉന്നതികൾ സന്ദർശിച്ച് പ്രദേശവാസികൾ നേരിടുന്ന അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ കെ.കെ. വത്സരാജ് എംഎൽഎ വിലയിരുത്തി.
എൽബിഎസ് ഉന്നതിയും ഐഎച്ച്ഡിപി ഉന്നതിയുമാണ് എംഎൽഎ കഴിഞ്ഞദിവസം സന്ദർശിച്ചത്. കുടിവെള്ള ക്ഷാമം, മഴക്കാലത്ത് രൂക്ഷമാകുന്ന വെള്ളക്കെട്ട്, കാനയുടെ അഭാവംമൂലമുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയ വിഷയങ്ങൾ പ്രദേശവാസികൾ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി. വർഷങ്ങളായി നിലനിൽക്കുന്ന ഈ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യമായ വികസന പ്രവർത്തനങ്ങൾ എത്രയുംവേഗം നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണനനൽകി വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഇടപെടൽ നടത്തുമെന്നു എംഎൽഎ പറഞ്ഞു. മതിലകം ബ്ലോക്ക് പഞ്ചായത്തംഗം പ്രജീന റഫീഖ്, വാർഡ് മെമ്പർ സീന ഇസ്മയിൽ എന്നിവർ എംഎൽഎക്കൊപ്പമുണ്ടായി.
Tags : Local News Nattuvishesham MLA visits Unnathi