x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്പ​തു കു​ടും​ബ​ങ്ങ​ള്‍ കു​ടി​യി​റ​ക്കു ഭീ​ഷ​ണി​യി​ല്‍

വെബ് ഡെസ്ക്
Published: July 17, 2026 10:29 PM IST | Updated: July 17, 2026 10:29 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​കെ​ട്ടി​പാ​റ​യി​ലെ ഒ​ന്പ​തു കു​ടും​ബ​ങ്ങ​ള്‍ കു​ടി​യി​റ​ക്കു ഭീ​ഷ​ണി​യി​ല്‍. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​വി​ടെ താ​മ​സി​ച്ചു​വ​രു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് കു​ടി​യി​റ​ക്കു​ഭീ​ഷ​ണി ല​ഭി​ച്ച​ത്. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പേ​രി​ലു​ള്ള മി​ച്ച​ഭൂ​മി​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള കേ​സി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

അ​ര നൂ​റ്റാ​ണ്ടു കാ​ല​മാ​യി സ്ഥി​ര​താ​മ​സ​ക്കാ​രാ​വ​ര്‍​ക്കു കി​ട​പ്പാ​ടം ഉ​ള്‍​പ്പെ​ടെ ന​ഷ്ട​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. സ്വ​കാ​ര്യ​വ്യ​ക്തി സ​ബ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ല​ത്തു​നി​ന്ന് ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു കോ​ട​തി​യി​ല്‍​നി​ന്ന് ഉ​ത്ത​ര​വ് ല​ഭി​ച്ച​ത്. ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​വും വീ​ടും സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പേ​രി​ല്‍ തീ​റാ​ധാ​ര​മു​ള്ള​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​വ​ശ​ത്തി​ലും ക​രം തീ​രു​വ​യി​ലും ഉ​ള്ള​താ​ണെ​ന്ന് വി​ധി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​ട​തി​യി​ല്‍​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഇ​വ​രോ​ടു പ​റ​ഞ്ഞ​ത്.

സാ​ധാ​ര​ണ​ക്കാ​രും കൂ​ലി​പ്പ​ണി​ക്കാ​രു​മാ​യ ത​ങ്ങ​ളു​ടെ പൂ​ര്‍​വി​ക​രു​ള്‍​പ്പെ​ടെ താ​മ​സി​ച്ചു​പോ​രു​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് പെ​ട്ടെ​ന്ന് ഇ​റ​ങ്ങാ​ന്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും ഇ​തു വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ര്‍ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് കു​ടി​യി​റ​ക്കു നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും ഒ​രു​കാ​ര​ണ​വ​ശാ​ലും ഇ​വ​രെ ഇ​റ​ക്കി​വി​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ടോ​മി തോ​മ​സ് കാ​വാ​ലം പ​റ​ഞ്ഞു.

വീ​ടും സ്ഥ​ല​വും കൈ​വി​ട്ടു​പോ​കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​വ​രു​തെ​ന്നും ഇ​വി​ടെ​ത്ത​ന്നെ താ​മ​സി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഈ ​കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Nine families evicted

Recent News

Corehub Up