പയ്യന്നൂര്‍ കോളജില്‍ സംഘടിപ്പിച്ച നാനോ സയന്‍സ് ശില്പശാല
പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജ് രസതന്ത്ര വിഭാഗവും സെന്റര്‍ ഫോര്‍ നാനോ ആന്‍ഡ് സോഫ്റ്റ് മാറ്റര്‍ സയന്‍സസ് ബംഗളൂരുവും സംയുക്തമായി നാനോ സയന്‍സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോളജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി സിഇഎന്എസ് ബംഗളൂരുവിലെ ശാസ്ത്രജ്ഞ ഡോ. കവിത പാണ്ഡെ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ഡോ. വി.എം. സന്തോഷ് അധ്യക്ഷത വഹിച്ചു.
പയ്യന്നൂര്‍ എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് കെ. തേജ് രാജ് മല്ലര്‍ മുഖ്യാതിഥിയായി. ഡോ. ആദിത്യ സദാനാല, ഡോ. വി. പ്രകാശ്, കോളജ് രസതന്ത്ര വിഭാഗം മേധാവി ഡോ. മഞ്ജു ആര്. നാഥ്, പ്രോഗ്രാം കോ-ഓർഡിനേറ്റര്‍ ഡോ. എ.എം. വിജേഷ് എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലെ വിവിധ കോളജുകളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Nanoscience workshop