കളക്കരയിൽ അപകടത്തിൽപെട്ട ലോറി.
കുറ്റിക്കോൽ: അടയ്ക്ക ലോഡുമായി പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. കുറ്റിക്കോൽ-ചുള്ളിക്കര റോഡിലെ അത്തിയടുക്കം കളക്കരയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ തൃശൂർ സ്വദേശികളായ ഡ്രൈവർ റഫീഖിനും ക്ലീനർനൗഷാദിനും സാരമായി പരിക്കേറ്റു.
ഇരുവരെയും കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴ്ചയിലേക്കു മറിഞ്ഞ ലോറി കളക്കരയിലെ എച്ച്. നാരായണന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഒരു ഭാഗം തകർത്തു. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ഈ വീട്ടിൽ നിലവിൽ ആരും താമസിക്കുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കുറ്റിക്കോലിൽ നിന്നും കൊട്ടോടിയിലേക്ക് അടയ്ക്കയുമായി പോവുകയായിരുന്ന ലോറി.
മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചിരുന്നു. സ്ഥിരമായി അപകടം നടക്കുന്ന ഈ സ്ഥലത്ത് അപകട സൂചന ബോർഡുകളോ മറ്റു സംരക്ഷണ ബാരിക്കേഡുകളോ സ്ഥാപിച്ചിട്ടില്ല.
Tags : Nattuvishesham Local News Lorry