x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​പ്ര - വീ​യ​പു​രം ലി​ങ്ക് ഹൈ​വേ​യി​ലെ ടാ​റിം​ഗ് ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ച്ചു


Published: July 18, 2026 04:06 AM IST | Updated: July 18, 2026 04:06 AM IST

ക​ട​പ്ര - വീ​യ​പു​രം ലി​ങ്ക് ഹൈ​വേ ടാ​റിം​ഗ് ജോ​ലി​ക​ൾ വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ വി​ല​യി​രു​ത്തു​ന്നു.

തി​രു​വ​ല്ല: ക​ട​പ്ര – വീ​യ​പു​രം ലി​ങ്ക് ഹൈ​വേ​യി​ൽ ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി നി​ല​ച്ചു​കി​ട​ന്നി​രു​ന്ന ടാ​റിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. ക​രാ​റെ​ടു​ത്ത ക​മ്പ​നി ടാ​റി​ന്‍റെ വി​ല​വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ കാ​ര​ണ​ങ്ങ​ളെത്തു​ട​ർ​ന്നാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന​ത്.

തു​ട​ർ​ന്ന് വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ​യും പി​ഡ​ബ്ല്യു​ഡി ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ​യും ശ്ര​ദ്ധ​യി​ൽ വി​ഷ​യം​കൊ​ണ്ടു​വ​രി​ക​യും അ​ടി​യ​ന്ത​ര ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ണ്ടും ആ​രം​ഭി​ച്ച​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up