അമ്യത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ നവീകരിച്ച നിലമ്പൂർ റെയിൽവെ സ്റ്റേഷന്റെ ഉദ്ഘാടന വേദിയിൽ പി.വി. അബ്ദുൾ വഹാബ് എംപി പ്രസംഗിക്കുന്നു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ, നി
മലപ്പുറം: അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്ജില്ലയില് നവീകരിച്ച മൂന്ന് റെയില്‍വെ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി രനേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍, തിരൂര്‍, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകളാണ് പദ്ധതിയില്‍ നവീകരിച്ചത്. അമൃത് ഭാരത് സ്റ്റേഷന് പദ്ധതി പ്രകാരം നിലമ്പൂര്‍ സ്റ്റേഷനില്‍ 16.44 കോടി രൂപയുടെ പ്രവര്‍ത്തിയും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 26.55 കോടിയുടെയും പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ 14.21 കോടി രൂപയുടെ പ്രവൃത്തിയും നടപ്പാക്കിയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ആധുനിക യാത്രാ സൗകര്യങ്ങള്‍, മെച്ചപ്പെട്ട സഞ്ചാര മേഖലകള്‍, മികച്ച നിലവാരമുള്ള സ്റ്റേഷന്, യാതക്കാര്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ യാഥാര്‍ഥ്യമാക്കിയാണ് റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിച്ചത്.
സ്റ്റേഷനുകളുടെ മുന്‍വശം,കാത്തിരിപ്പ് സൗകര്യങ്ങള്‍, ലൈറ്റിംഗ്, യാത്രാ വിവര സംവിധാനങ്ങള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയ സൗകര്യങ്ങളില്‍പ്പെടും.
രാജ്യത്ത് റെയില്‍വെയുടെ സുവര്‍ണകാലമാണെന്ന് പി.വി അബ്ദുള്‍വഹാബ് എം.പി. നിലമ്പൂരില്‍ പറഞ്ഞു. ആര്യാടന് ഷൗക്കത്ത് എംഎല്‍എ, നഗരസഭാ അധ്യക്ഷ പത്മിനി ഗോപിനാഥ്, കൗണ്‍സിലര്‍മാരായ ഷേര്‍ളി മോള്, പി. വിജയനാരായണന്‍, സ്റ്റേഷന് മാനേജര്‍ സുനിത തുടങ്ങിയവര്‍ സംസാരിച്ചു.
അമൃത് ഭാരത് സ്റ്റേഷന് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചനാ, ഉപന്യാസ രചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
Tags : Local News Nattuvishesham Malappuram