x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ സീ​ബ്രാ​ലൈ​നു​ക​ള്‍ പുതുക്കി വരച്ചു


Published: July 18, 2026 06:33 AM IST | Updated: July 18, 2026 06:33 AM IST

പു​ന​ലൂ​ര്‍: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ മാ​ഞ്ഞു​പോ​യ സീ​ബ്രാ​ലൈ​നു​ക​ള്‍ പുതു ക്കി വരച്ചു. ദേ​ശീ​യ​പാ​താ ​വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്‍ കൊ​ട്ടാ​ര​ക്ക​ര സെ​ക്‌ഷന്‍ പ​രി​ധി​യി​ലു​ള്ള അ​മ്പ​ല​ത്തും​ക​വ​ല മു​ത​ല്‍ പു​ന​ലൂ​ര്‍ വ​ലി​യ​പാ​ലം​വ​രെ, 23.8 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ദേ​ശീ​യ​പാ​ത കു​റു​കേ ക​ട​ക്കാ​നു​ള്ള അ​ട​യാ​ള​ങ്ങ​ള്‍ പു​തു​ക്കി​വ​ര​ച്ച​ത്. ഏ​താ​നും​ദി​വ​സം​മു​ന്‍​പ് അ​മ്പ​ല​ത്തും​കാ​ല​യി​ല്‍ ആ​രം​ഭി​ച്ച പ്ര​വൃ​ത്തി ക​ഴി​ഞ്ഞ​ദി​വ​സം പു​ന​ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ല്‍ പൂ​ര്‍​ത്തി​യാ​യി.

മ​ഴ ആ​രം​ഭി​ച്ചാ​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പാ​ത​യി​ലൂ​ടെ​യു​ള്ള കാ​ല്‍​ന​ട​യാ​ത്ര ബു​ദ്ധി​മു​ട്ടാ​യേ​ക്കാ​മെ​ന്നു​ള്ള കാ​ഴ്ച​പ്പാ​ടി​ലാ​ണി​ത്. നേ​ര​ത്തേ പ്ര​വൃ​ത്തി ന​ട​ത്തി​യ ക​രാ​റു​കാ​രു​ടെ ബാ​ധ്യ​താ​കാ​ലാ​വ​ധി (ഡി​എ​ല്‍​പി) ഈ ​മാ​സം 25ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​തി​നു മു​ന്‍​പാ​യി വ​ര​ക​ള്‍ പു​തു​ക്കി​വ​ര​ച്ച​ത്. മാ​ഞ്ഞു​പോ​യ വ​ര​ക​ള്‍ തെ​ളി​ച്ച​തി​നു പു​റ​മേ പു​ന​ലൂ​രി​ല്‍ കോ​ള​ജി​നും ചെ​മ്മ​ന്തൂ​രി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​നും കെ​എ​സ്ആ​ര്‍​ടി​സി. ജം​ഗ്ഷ​നി​ല്‍ വ​ലി​യ​പാ​ല​ത്തി​നും മു​ന്നി​ലാ​യി പു​തു​താ​യി ലൈ​ന്‍ വ​ര​യ്ക്കു​ക​യും ചെ​യ്തു.

പു​ന​ലൂ​ര്‍ പ​ട്ട​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ ത​ല​ങ്ങും വി​ല​ങ്ങും വാ​ഹ​ന​ങ്ങ​ള്‍ പാ​യു​ന്ന ക​വ​ല​ക​ളി​ല്‍ റോ​ഡി​ന് അ​പ്പു​റ​മി​പ്പു​റം ക​ട​ക്കാ​ന്‍ ക​ഴി​യാ​തെ കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടു​ന്ന​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പാ​യു​ന്ന ക​വ​ല​ക​ളി​ല്‍ ഏ​റെ​നേ​രം കാ​ത്തു​നി​ന്നാ​ലേ റോ​ഡ് കു​റു​കേ ക​ട​ക്കാ​നാ​വൂ. മാ​ഞ്ഞു​പോ​യ സീ​ബ്രാ​ലൈ​നു​ക​ള്‍ തെ​ളി​ക്കാ​ന്‍ ക​ഴി​ഞ്ഞ ജൂ​ലാ​യി​ല്‍ പു​ന​ലൂ​രി​ല്‍ ചേ​ര്‍​ന്ന ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​ന് മ​രാ​മ​ത്ത്, ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഏ​താ​നും മാ​സം​മു​ന്‍​പ് മ​ല​യോ​ര ഹൈ​വേ​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സീ​ബ്രാ​ലൈ​ന്‍ പുതുക്കി വരച്ചിരുന്നു. അ​തി​നു​ശേ​ഷം ഇ​പ്പോ​ഴാ​ണ് ദേ​ശീ​യ​പാ​ത​യി​ലെ ലൈ​നു​ക​ള്‍ തെ​ളി​ക്കാ​ന്‍ ന​ട​പ​ടി​യാ​യ​ത്.

സീ​ബ്രാ​ലൈ​ന്‍ പുതുക്കി വരച്ചതിന് പു​റ​മേ പു​ന​ലൂ​ര്‍ വ​ലി​യ​പാ​ലം​മു​ത​ല്‍ അ​മ്പ​ല​ത്തും​കാ​ല​വ​രെ​യു​ള്ള ഭാ​ഗ​ത്ത് കു​ഴി​നി​ക​ത്ത​ല്‍, വ​ശ​ങ്ങ​ളി​ലെ കാ​ടു​തെ​ളി​ക്ക​ല്‍, കോ​ണ്‍​ക്രീ​റ്റിം​ഗ് തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി 1.87 കോ​ടി രൂ​പ​യു​ടെ അ​ട​ങ്ക​ല്‍ അ​നു​മ​തി​ക്കാ​യി ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി (​എ​ന്‍​എ​ച്ച്എ​ഐ)​ക്ക് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

പു​ന​ലൂ​ര്‍​ മു​ത​ല്‍ സം​സ്ഥാ​നാ​തി​ര്‍​ത്തി​യാ​യ ആ​ര്യ​ങ്കാ​വ് കോ​ട്ട​വാ​സ​ല്‍​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ച 5.27 കോ​ടി രൂ​പ​യു​ടെ അ​ട​ങ്ക​ലി​ന് നേ​ര​ത്തേ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഇ​ത് നി​ല​വി​ല്‍ ടെ​ണ്ടര്‍ ഘ​ട്ട​ത്തി​ലാ​ണ്. ഈ ​മാ​സം 25ന് ​ടെ​ണ്ടര്‍ തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up