കൊല്ലം ഡോണ്‍ ബോസ്കോ ടെക്ക് ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ വിദ്യാര്‍ഥി കൂട്ടായ്മ വിഷ്ണു മോഹന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യു
കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരെയുള്ള പദ്ധതി ഓപ്പറേഷന് തൂഫാന് കൊല്ലം ഡോണ്‍ ബോസ്കോ ടെക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ വിദ്യാര്‍ഥി കൂട്ടായ്മ വിഷ്ണു മോഹന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി സമൂഹം ലഹരിക്കെതിരെയുള്ള മുന്നേറ്റത്തില്‍ പങ്കാളികളാകണമെന്നും. മാനസികമായ സ്വയം പ്രതിരോധത്തിലൂടെ ലഹരിരഹിത ജീവിതശൈലി രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ലഹരി ഉപയോഗം ഗണ്യമായി കുറഞ്ഞുവരുന്നെങ്കിലും ഇനിയും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഡോണ്‍ ബോസ്കോ ടെക്ക് ഡയറക്ടര്‍ ഫാ.ആന്റണി ജോസഫ് അധ്യക്ഷനായിരുന്നു. കൊല്ലം ഡോണ്‍ ബോസ്കോ കമ്മ്യൂണിറ്റി റെക്ടര്‍ ഫാ.ബെഞ്ചമിന്‍ ജോര്‍ജ് പാമ്പക്കല് ലഹരിവിരുദ്ധ സന്ദേശം നല്കി.
കോര്പറേഷന് കൗണ്‍സിലര്‍ എസ്. ധന്യ, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എ.ജെ. ഡിക്രൂസ്. ഡിബി ടെക്ക് കേരള സീനിയര്‍ എക്സിക്യൂട്ടീവ് ആര്.കൃഷ്ണകുമാര്‍, ഡിബി ടെക്ക് കോ-ഓർഡിനേറ്റര്‍ ടിനു റൂബന്‍, എസ്.ഷൈനി എന്നിവര്‍ പ്രസംഗിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ ബോധവത്കരണ കലാപരിപാടികളും സംഘടിപ്പിച്ചു.
Tags : Local News Nattuvishesham Kollam