x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് വി​നി​യോ​ഗം : സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന് പ​രാ​തി അ​യ​ച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍


Published: July 18, 2026 06:34 AM IST | Updated: July 18, 2026 06:34 AM IST

കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് വി​നി​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച ബി​ജെ​പി​യി​ലെ വി​വാ​ദം രൂ​ക്ഷ​മാ​കു​ന്നു. കൊ​ല്ലം ഈ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​നെ​തി​രേ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് പ​രാ​തി ന​ല്‍​കി. കു​ന്ന​ത്തൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​ക്കി നേ​തൃ​ത്വ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.
സാ​മ്പ​ത്തി​ക നേ​ട്ടം ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​ത്ത​രം ഒ​രു തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​തെ​ന്നും പ​രാ​തി​യി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു.

25 വോ​ട്ട് കി​ട്ടി​യ ബൂ​ത്തി​ല്‍ പോ​ലും 28,000 രൂ​പ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൈ​മാ​റി​യെ​ന്ന ക​ണ​ക്ക് ശു​ദ്ധ ത​ട്ടി​പ്പാ​ണെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ബി​ജെ​പി​ക്ക് ബൂ​ത്ത് ക​മ്മി​റ്റി​ക​ള്‍ ഇ​ല്ലാ​ത്ത സ്ഥ​ല​ത്ത് പോ​ലും ബൂ​ത്തു​ക​ള്‍​ക്ക് പ​ണം കൊ​ടു​ത്ത​താ​യി ക​ണ​ക്കു​ണ്ടാ​ക്കി. ഇ​ല​ക്‌ഷന്‍ പ്ര​ച​ാര​ണ​വാ​ഹ​നം, പ്രി​ന്‍റിംഗ്, ഹോ​ട്ട​ല്‍ ബു​ക്കി​ംഗ് എ​ന്നി​വ​യു​ടെ പേ​രി​ല്‍ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ന്നു.

ബി​ജെ​പി കൊ​ല്ലം ഈ​സ്റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യും ക​ത്തി​ല്‍ ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നാ​യി പാ​ര്‍​ട്ടി​യെ ശി​ഥി​ലീ​ക​രി​ക്കു​ന്ന പൊ​യ്മു​ഖ​ങ്ങ​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​താ​ക്ക​ള്‍​ക്കു​ണ്ടാ​യ സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും പ​രാ​ത​യി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് വി​നി​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച ബി​ജെ​പി​യി​ലെ ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഫ​ണ്ട് വി​നി​യോ​ഗ ക​ണ​ക്കു​മാ​യി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീസി​ലെ​ത്താ​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​ര്‍​ക്ക് ജി​ല്ലാ ഘ​ട​കം നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര, കു​ണ്ട​റ, കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫ​ണ്ട് വി​നി​യോ​ഗ​ത്തെ കു​റി​ച്ചും വ്യാ​പ​ക​മാ​യ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up