x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​മ​ണ​ല്‍ ഖ​ന​നം സ്വ​കാ​ര്യ​വ​ത്കരി​ക്കി​ല്ല: മുഖ്യമന്ത്രി


Published: July 18, 2026 06:28 AM IST | Updated: July 18, 2026 06:28 AM IST

ച​വ​റ: ക​രി​മ​ണ​ല്‍ ഖ​ന​നം സ്വ​കാ​ര്യ​വ​ല്‍​ക്ക​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​ന്‍. ച​വ​റ ടൈ​റ്റാ​നി​യ​ത്തി​ന് സ​മീ​പം ന​വീ​ക​രി​ച്ച ഐ​എ​ന്‍​ടി​യു​സി ഭ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

വ​ള​രെ ശ്ര​ദ്ധ​യോ​ടു​കൂ​ടി കെ​എം​എം​എ​ല്‍ ക​മ്പ​നി​യെ അ​ടു​ത്ത അ​ഞ്ചു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പു​രോ​ഗ​തി​യു​ടെ​ പാ​ത​യി​ല്‍ എ​ത്തി​ക്കും. കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണ് കെ​എം​എം​എ​ല്‍. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സം​ഭാ​വ​ന ചെ​യ്യു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ന്ന​തി​ക്കാ​യി ഈ ​സ​ര്‍​ക്കാ​ര്‍ തു​ട​ക്കം കു​റി​ക്കും.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ബ​ജ​റ്റി​നെ​തി​രേ ആ​ക്ഷേ​പ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും ഉ​ണ്ടാ​ക്കി​യ​വ​രു​ണ്ട്. ക​രി​മ​ണ​ല്‍ സ്വ​കാ​ര്യ​വ​ത്കരി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന് പ്ര​ച​രി​പ്പി​ച്ചു. അ​ടി​സ്ഥാ​നര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​യി​രു​ന്നു ഇ​ത്. ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച​വ​ര്‍ ഈ ​ക​മ്പ​നി​യെ സ്വ​കാ​ര്യ​വ​ത്കരി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. കെ​എം​എം​എ​ല്‍ ക​മ്പ​നി​യി​ല്‍ ക​ഴി​ഞ്ഞ 10 വ​ര്‍​ഷം ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും. ക​മ്പ​നി​യെ ത​ക​ര്‍​ക്കാ​ന്‍ ആ​രെ​യും സ​മ്മ​തി​ക്കി​ല്ല.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ല്‍ കൊ​ല്ലം ജി​ല്ല​യ്ക്ക് വ​ള​രെ​യേ​റെ പ്രാ​ധാ​ന്യം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത് ജി​ല്ല​യു​ടെ സ​മ​ഗ്ര​മാ​യ പു​രോ​ഗ​തി​ക്ക് കാ​ര​ണ​മാ​കും. കെ​എം​എം​എ​ല്‍ സ്ഥാ​പ​ന​ത്തി​ന്റെ ഉ​യ​ര്‍​ച്ച​യ്ക്കു​വേ​ണ്ടി എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും നാ​ടും ഒ​രു​മി​ച്ച് നി​ല്‍​ക്ക​ണം.

എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നും​കൂ​ടി ഒ​പ്പു​വ​ച്ച എ​ല്‍​ടി​എ​സ് ന​ട​പ്പി​ലാ​ക്കും. മാ​ലി​ന്യ പ്ര​ശ്‌​ന​ങ്ങ​ളും ഡി​സി ഡ​ബ്ല്യു കാ​ഷ്വ​ല്‍ വ​ര്‍​ക്ക​ര്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​യ​ങ്ങ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ എ​ല്ലാ​ത്തി​നും പ​രി​ഹാ​രം കാ​ണു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ഐ​എ​ന്‍​ടി​യു​സി ടി​സി​ഇ​സി യൂ​ണി​യ​ന്‍ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. മ​ന്ത്രി​മാ​രാ​യ ഷി​ബു ബേ​ബി ജോ​ണ്‍, പി.​സി. വി​ഷ്ണു​നാ​ഥ്, ബി​ന്ദു കൃ​ഷ്ണ, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി പി.ജ​ര്‍​മി​യാ​സ്, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ്, പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ആ​ര്‍.ശ്രീ​ജി​ത്ത്, എ​സ.് ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up