x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റ​ത്തി​​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ര്‍ പ്ലാ​ന്‍


Published: July 18, 2026 05:00 AM IST | Updated: July 18, 2026 05:00 AM IST

മ​ല​പ്പു​റം: ജി​ല്ലാ ആ​സ്ഥാ​ന​മാ​യ മ​ല​പ്പു​റ​ത്തി​​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ തയാ​റാ​ക്കാ​ന്‍ മ​ന്ത്രി​മാ​രാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​ക​ളു​ടെ​യും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. മ​ല​പ്പു​റം ന​ഗ​ര​ത്തി​​ന്‍റെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കാ​നാ​ണ് തീ​രു​മാ​നം.

സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ 44 ഏ​ക്ക​ര്‍ ഭൂ​മി പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. കോ​ട്ട​പ്പ​ടി​യി​ലു​ള​ള സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ ല​ഭ്യ​മാ​കു​ന്ന സ്ഥ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കും. 65 കോ​ടി രൂ​പ ചെ​ല​വി​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ റ​വ​ന്യു ട​വ​ര്‍ നി​ര്‍​മി​ക്കും.

ഇ​തി​നാ​യി ഏ​ഴ് കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം ക​ള​ക്‌ട​റേ​റ്റി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ ന​വീ​ക​ര​ണ​ത്തി​ന് ഒ​രു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി തയാ​റാ​ക്കും. മ​ല​പ്പു​റം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 19 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 84 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. വി​വി​ധ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും പ​ദ്ധ​തി​യു​ണ്ട്.

പാ​ല​ക്കാ​ട്-കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​ത്തി​ന് 172 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ ന​ട​പ്പാ​ക്കും. മ​ക്ക​ര​പ്പ​റ​മ്പി​ലെ​യും മോ​ങ്ങ​ത്തെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി, മ​ല​പ്പു​റം -വേ​ങ്ങ​ര, മ​ല​പ്പു​റം-​മ​ഞ്ചേ​രി തു​ട​ങ്ങി​യ റോ​ഡു​ക​ളു​ടെ വി​ക​സ​ന​വും മാ​സ്റ്റ​ര്‍ പ്ലാ​നി​ലു​ണ്ടാ​വും. കൂ​ടു​ത​ല്‍ സ്ഥ​ല​മേ​റ്റെ​ടു​ത്ത് നി​ല​വി​ലു​ള്ള പാ​ത​ക​ള്‍​ക്ക് വീ​തി​കൂ​ട്ടി ഇ​ര​ട്ടി​പ്പി​ക്കാ​നും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നു​മാ​നും ല​ക്ഷ്യ​മി​ടു​ന്ന. ഡി​സൈ​ന്‍ റോ​ഡു​ക​ള്‍ റോ​ഡി​​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ എ​ന്നി​വ​യും ന​ട​പ്പാ​ക്കും.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up