x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംപി ഫ​ണ്ട് വി​നി​യോ​ഗം: അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു


Published: July 18, 2026 05:03 AM IST | Updated: July 18, 2026 05:03 AM IST

മ​ല​പ്പു​റം: ഡോ. ​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. എം.​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നും ഫ​ണ്ട് വി​നി​യോ​ഗം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര​ന്ത​ര​മാ​യി വി​ല​യി​രു​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​കെ 11.26 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന 219 പ്ര​വൃ​ത്തി​ക​ളാ​ണ് എംപി നി​ര്‍േ​ദ​ശി​ച്ചി​ട്ടു​ള്ള​ത് (മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 176 പ്ര​വൃ​ത്തി​ക​ളും പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 43 പ്ര​വൃ​ത്തി​ക​ളും). ഇ​തി​ല്‍ 5.96 കോ​ടി രൂ​പ​യു​ടെ 157 പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഇ​തി​ന​കം ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി​. (മ​ല​പ്പു​റ​ത്ത് 127, പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 30 പ്ര​വൃ​ത്തി​ക​ള്‍).

ഇ-​സാ​ക്ഷി പോ​ര്‍​ട്ട​ല്‍ വ​ഴി 11.65 ല​ക്ഷം രൂ​പ​യു​ടെ ആ​റ് പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 98.07 ല​ക്ഷം രൂ​പ​യു​ടെ 34 പ്ര​വൃ​ത്തി​ക​ള്‍ കൂ​ടി പൂ​ര്‍​ത്തി​യാ​യ​താ​യി പോ​ര്‍​ട്ട​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 3.75 കോ​ടി രൂ​പ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന​ത്തി​നാ​യി മാ​റ്റിവച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 1.68 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ നി​ല​വി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

ബാ​ക്കി​യു​ള്ള 2.06 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ എ​ത്ര​യും വേ​ഗം സ​മ​ര്‍​പ്പി​ക്കാ​ന്‍ യോ​ഗം നി​ര്‍​ദേ​ശി​ച്ചു. 2026-27 വ​ര്‍​ഷം മെ​യി​ന്‍റന​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ 30 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. യോ​ഗ​ത്തി​ല്‍ എം.​പി. ഡോ. ​അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, പ്ലാ​നിംഗ് ഓ​ഫീ​സ​ര്‍ ടി.​വി. ഷാ​ജു, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഇ. ​പ്ര​സീ​ത എ​ന്നി​വ​രും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up