x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഖ​ഫ് ബോ​ര്‍​ഡ് വി​വാ​ദം : ഇ​ത​ര മ​ത​സ്ഥ​രെ നി​യ​മി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പി.​എം.​എ. സ​ലാം


Published: July 18, 2026 05:02 AM IST | Updated: July 18, 2026 05:02 AM IST

മ​ല​പ്പു​റം: വ​ഖ​ഫ് ബോ​ര്‍​ഡ് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കോ​ട​തി വി​ധി​യി​ല്‍ സ​ര്‍​ക്കാ​രിന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ഹ​ര​ജി​ക്കാ​ര​ന് കൂ​ട്ടു​നി​ന്നു​വെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തെ ത​ള്ളി മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം.

വ​ഖ​ഫ് ബോ​ര്‍​ഡി​ല്‍ ഇ​ത​ര മ​ത​സ്ഥ​രി​ല്‍​പ്പെ​ട്ട​വ​രെ നി​യ​മി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഒ​രു മ​ത​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ല്‍ മ​റ്റു മ​ത​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് അ​വ​സ​രം കൊ​ടു​ക്കു​ന്ന​ത് ശ​രി​യ​ല്ല എ​ന്ന നി​ല​പാ​ട് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ഖ​ഫ് ബോ​ര്‍​ഡി​നെ സം​ബ​ന്ധി​ച്ച് കേ​ര​ള ഹൈ​കോ​ട​തി​യി​ല്‍ നാ​ല് കേ​സു​ക​ളാ​ണ് വ​ന്ന​ത്. ഷി​യാ​സ​മു​ദാ​യം ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യെ വ​ച്ചി​ട്ടി​ല്ലെ​ന്ന കേ​സ്, ബോ​റാ സ​മു​ദാ​യം ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ വച്ചി​ട്ടി​ല്ലെ​ന്ന കേ​സ്, മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും സാ​ങ്കേ​തി​ക​മാ​യി ബോ​ര്‍​ഡി​ന്‍റെ രൂ​പീ​ക​ര​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്നു​മു​ള്ള കേ​സ്, അ​മു​സ്‌ലിം പ്ര​തി​നി​ധി​ക​ളെ വെ​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഷോ​ണ്‍ ജോ​ര്‍​ജ് ന​ല്‍​കി​യ കേ​സ്.

ഇ​തെ​ല്ലാം ഒ​ന്നി​ച്ചാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​ല്‍ വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ക്കാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

അ​ല്ലാ​തെ ര​ണ്ട് അ​മു​സ്‌ലിം പ്ര​തി​നി​ധി​ക​ളെ വെ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. ത​മി​ഴ്‌​നാ​ട്ടി​ല്‍ വ​ഖ​ഫ് ബോ​ര്‍​ഡ് പി​രി​ച്ചു​വി​ട്ട​ത് സം​ബ​ന്ധി​ച്ച് സു​പ്രിം കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

അ​തി​ന്‍റെ വി​ധി​ക​ളൊ​ക്കെ വ​രാ​നു​ണ്ട്. അ​തി​ന​നു​സൃ​ത​മാ​യി രാ​ജ്യ​ത്തെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ്ക്ക് അ​നു​സ​രി​ച്ചു​ള്ള തീ​രു​മാ​ന​ങ്ങ​ളാ​ണ് കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ടു​ക്കു​ക. പാ​ര്‍​ല​മെ​ന്‍റി​ല്‍ ഈ ​ബി​ല്ല് വ​ന്ന സ​മ​യ​ത്ത് അ​തി​ശ​ക്ത​മാ​യ നി​ല​പാ​ട് ലീ​ഗ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലീ​ഗ് മ​ന്ത്രി​മാ​ര്‍​ക്കെ​തി​രേ വി​മ​ര്‍​ശ​ന​മി​ല്ല

പാ​ര്‍​ട്ടി മ​ന്ത്രി​മാ​ര്‍​ക്കെ​തി​രേ പാ​ര്‍​ട്ടി​ക്കക​ത്തുനി​ന്നോ പോ​ഷ​ക സം​ഘ​ട​ക​ളി​ല്‍നി​ന്നോ ഒ​രു വി​മ​ര്‍​ശ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ത​ന്നോ​ട് പോ​ഷ​ക സം​ഘ​ട​നാ നേ​താ​വോ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നോ അ​തു​സം​ബ​ന്ധി​ച്ച് ഒ​രു ക​ത്ത് ന​ല്‍​കു​ക​യോ ഒ​രു വി​മ​ര്‍​ശ​നം പ​റ​യു​ക​യോ ചെ​യ്തി​ട്ടി​ല്ല. പു​റ​ത്തു​വ​ന്ന​ത് യൂ​ത്ത് ലീ​ഗി​ന്‍റെ പ്ര​മേ​യ​മാ​ണെ​ന്ന് ഞാ​ന്‍ പ​റ​യ​ണ​മെ​ങ്കി​ല്‍ എ​നി​ക്കോ പാ​ര്‍​ട്ടി​യു​ടെ ഏ​തെ​ങ്കി​ലും വേ​ദി​യി​ലോ അ​തി​ന്‍റെ ഒ​രു പ​ക​ര്‍​പ്പെ​ങ്കി​ലും കി​ട്ടേ​ണ്ടേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

നി​ല​വി​ലു​ള്ള മ​ന്തി​മാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നേ​തൃ​ത്വ​ത്തി​ന് സം​തൃ​പ്തി​യാ​ണ്. മ​ന്ത്രി​മാ​രും പാ​ര്‍​ട്ടി​യും ര​ണ്ട് വ​ഴി​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് നി​യ​മ​നം പൂ​ര്‍​ത്തി​യാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up