ആന പുനരധിവാസ കേന്ദ്രം
കോട്ടൂർ: കുങ്കി പരിശീലനം കഴിഞ്ഞു തിരിച്ചെത്തിയ ആനയ്ക്ക് സ്വീകരണമൊരുക്കി കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. പരിശീലനം പൂർ ത്തിയാക്കിയെത്തിയ ചന്ദ്രനാഥിനാണ് സ്വീകരണം നൽകി യത്. വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് ചന്ദ്രനാഥ് കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെത്തിയത്.
വർഷങ്ങൾക്കുമുമ്പാണു കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ നിന്നു കുങ്കി പരിശീലനത്തിനായി വയനാട്ടിലെ മുത്തങ്ങയിലേക്ക് ചന്ദ്ര നാഥിനെ മാറ്റിയത്. ശേഷം വീണ്ടും കോട്ടൂരിലേക്ക് തിരിച്ചെത്തിയതോടെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്നു ആനയ്ക്ക് സ്വീകരണം ഒരുക്കുക യായിരുന്നു.
വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദിന്റെ നേതൃത്വത്തിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിലെ ഡെപ്യൂട്ടി വാർഡൻ ജി. ആർ. അനീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷിജു എസ്.വി. നായർ, തിരുവനന്തപുരം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. എസ്.കെ. അരുൺ കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ രാജേഷ്, റജി, ബീറ്റ് ഫോറസ്റ്റ് ഗാർഡുമാർ, ആനപ്പാപ്പാൻമാർ എന്നിവർ ചേർന്നു പഴക്കുലയും ശർക്കരയും നൽകിയാണു ചന്ദ്രനാഥിനെ പാർക്കിലേക്ക് സ്വീകരിച്ചത്.
ചന്ദ്രനാഥിന്റെ തിരിച്ചുവരവ് കോട്ടൂർ ആന പരിപാലന കേന്ദ്രത്തിനു കൂടുതൽ ഉണർവാ കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് അധികൃതർ. വന്യമൃഗശല്യം പ്രതിരോധിക്കാനും മറ്റു ദൗത്യങ്ങൾക്കുമായി വനംവകുപ്പ് സ്വന്തമായൊരു കുങ്കിപ്പടയെ സജ്ജമാക്കുകയാണ്. കേരളത്തിൽ പലയിടത്തും ആനകൾക്ക് പരിശീലനം നൽകുന്നുണ്ടെങ്കിലും ആദ്യമായാണ് കുങ്കി പരിശീലനം കേന്ദ്രം തുടങ്ങിയത്.മുത്തങ്ങ ആനപ്പന്തിയിലെ മുതുമല തെപ്പക്കാട് ആന സംരക്ഷണകേന്ദ്രത്തിലാണ് കുങ്കി പരിശീലനം കേന്ദ്രം.
Tags : Nattuvishesham LocalNews