x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​മ്പു​കു​ത്തി ക​ണ്ണാ​ട്ടു​ക​വ​ല - മു​ള​ങ്കു​ന്ന് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​ം

വെബ് ഡെസ്ക്
Published: July 17, 2026 09:37 PM IST | Updated: July 17, 2026 09:37 PM IST

ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​ണ്ണാ​ട്ടു​ക​വ​ല - മു​ള​ങ്കു​ന്ന് റോ​ഡ്.

കൊ​മ്പു​കു​ത്തി: ഏ​ഴ് പ​തി​റ്റാ​ണ്ടു​മു​മ്പ് ജ​ന​വാ​സം ആ​രം​ഭി​ച്ച കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​മ്പു​കു​ത്തി ക​ണ്ണാ​ട്ടു​ക​വ​ല - മു​ള​ങ്കു​ന്ന് റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രു​മാ​യ മു​പ്പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ക​ണ്ണാ​ട്ട് ക​വ​ല​യി​ൽ നി​ന്നു ക​യ​റു​ന്ന 300 മീ​റ്റ​റോ​ളം ഭാ​ഗം വ​ന​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ഇ​വി​ടെ റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് വ​നം വ​കു​പ്പ് ത​ട​സം നി​ൽ​ക്കു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി.

റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ഫ​ണ്ട് അ​നു​വ​ദി​ക്കാ​റു​ണ്ടെ​ങ്കി​ലും വ​നം വ​കു​പ്പ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​നു​മ​തി ന​ൽ​കാ​ത്ത​തു​മൂ​ലം നി​ർ​മാ​ണം ന​ട​ക്കു​ന്നി​ല്ല. കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ മ​ൺ​പാ​ത​യി​ലൂ​ടെ 300 മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ കോ​ൺ​ക്രീ​റ്റ് റോ​ഡി​ലെ​ത്താം. വ​നാ​തി​ർ​ത്തി മേ​ഖ​ല​യാ​യ​തു​കൊ​ണ്ട് ത​ന്നെ വ​ന്യ​മൃ​ഗ ശ​ല്യ​വും ഇ​വി​ടെ രൂ​ക്ഷ​മാ​ണ്. അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ആ​ളു​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ങ്കി​ൽ പോ​ലും റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

വ​ന​ത്തി​ലൂ​ടെ​യു​ള്ള 300 മീ​റ്റ​ർ ദൂ​രം റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ചാ​ൽ മു​ള​ങ്കു​ന്ന് മേ​ഖ​ല​യി​ലേ​ക്കു​ള്ള ആ​ളു​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​കും. അ​ധി​കൃ​ത​ർ റോ​ഡ് ന​വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Kompukuthi Kannadtukavala - Mulankunnu road

Recent News

Corehub Up