x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​ഡ് കാ​ർ​ഡ് ടു ​ഡ്ര​ഗ്സ്: ലോ​ക റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ൾ


Published: July 17, 2026 05:00 AM IST | Updated: July 17, 2026 05:00 AM IST

ക​ള​മ​ശേ​രി രാ​ജ​ഗി​രി​യി​ൽ ന​ട​ന്ന റെ​ഡ് കാ​ർ​ഡ് ടു ​ഡ്ര​ഗ്സ് പ​രി​പാ​ടി മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ റെ​ഡ് കാ​ർ​ഡ്ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ള​മ​ശേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന് ഭാ​ഗ​മാ​യി ഏ​റ്റ​വും അ​ധി​കം റെ​ഡ് കാ​ർ​ഡു​ക​ൾ ഒ​ന്നി​ച്ചു ഉ​യ​ർ​ത്തി കാ​ട്ടി​യ​തി​ന് ക​ള​മ​ശേ​രി രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ൾ യു​ആ​ർ​എ​ഫ് ലോ​ക റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി.
ഇ​ന്ന​ലെ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ടീ​മു​ക​ൾ ത​മ്മി​ൽ ഉ​ള്ള ല​ഹ​രി വി​രു​ദ്ധ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ലാ​ണ് ഒ​രു ഗു​രു​ത​ര​മാ​യ ഫൗ​ളി​നെ തു​ട​ർ​ന്ന് 3234 പേ​ർ ഒ​ന്നി​ച്ച് റെ​ഡ് കാ​ർ​ഡ് കാ​ണി​ച്ച് ഫൗ​ൾ ചെ​യ്ത ടീ​മി​നെ പ്ര​തീ​കാ​ത്മ​ക​മാ​യി ക​ളി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. മ​യ​ക്കു​മ​രു​ന്ന് എ​ന്ന വി​പ​ത്തി​നെ വി​ദ്യാ​ർ​ഥി​ക​ൾ സ​മൂ​ഹ​ത്തി​ൽ നി​ന്ന് തു​ട​ച്ചു നീ​ക്കി ആ​രോ​ഗ്യ​ക​ര​മാ​യ സ​മൂ​ഹം സൃ​ഷ്ടി​ക്കു​ക​യാ​ണ് റെ​ഡ് കാ​ർ​ഡ് ടു ​ഡ്ര​ഗ്സ് എ​ന്ന പ​രി​പാ​ടി​യു​ടെ സ​ന്ദേ​ശം.

മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്ക് ഒ​പ്പം ചു​വ​പ്പ് കാ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ച്ചു. യു​ആ​ർ​എ​ഫ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സ് ചീ​ഫ് എ​ഡി​റ്റ​ർ ഗി​ന്ന​സ് സു​നി​ൽ ജോ​സ​ഫ് ലോ​ക റി​ക്കാ​ർ​ഡ് പ്ര​ഖ്യാ​പ​നം ഔ​ദ്യോ​ഗി​ക​മാ​യി ന​ട​ത്തി. റി​ക്കാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ർ​ട്ടി​ൻ മു​ണ്ടാ​ട​ൻ മ​ന്ത്രി അ​ബ്ദു​ൾ ഗ​ഫൂ​റി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ല​ഹ​രി വി​രു​ദ്ധ ഫ്ലാ​ഷ് മൊ​ബ്, ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ബാ​ന​ർ തു​ട​ങ്ങി​യ​വ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. തൂ​ഫാ​നി​ലേ​ക്ക് ദ​ശ​ല​ക്ഷം ഗോ​ൾ എ​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി അ​ബ്ദു​ൾ ഗ​ഫൂ​ർ ഗോ​ൾ അ​ടി​ച്ചു. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ളു​ടെ ടീ​മും സ്‌​കൂ​ൾ ടീ​മും ത​മ്മി​ലു​ള്ള പ്ര​ദ​ർ​ശ​ന ഫൂ​ട്ബോ​ൾ മ​ത്സ​ര​വും ന​ട​ന്നു.

ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജ​മാ​ൽ മ​ണ​ക്കാ​ട​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ഡ്വ. സ​ഹാ​ന എം. ​സാം​ബാ​ജി, എ​സ്എ​ച്ച് പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൽ മാ​നേ​ജ​ർ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങേ​ൻ, രാ​ജ​ഗി​രി സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ർ​ട്ടി​ൻ മു​ണ്ടാ​ട​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ​സ്‌​ന ഡോ​ൺ, പി​ടി​എ പ്ര​സ​ഡ​ന്‍റ് ഡോ. ​ജി​ജോ പോ​ൾ, ട്ര​ഷ​റ​ർ ജോ​ട്ടി ജോ​ർ​ജ് , സ‌​കൂ​ൾ ലീ​ഡ​ർ ഏ​ബ്ര​ഹാം സു​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up