ഭക്ഷ്യസ്ഥാപനങ്ങളിൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. പി.കെ. ദിവ്യയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ.
കൂടരഞ്ഞി: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. പി.കെ. ദിവ്യയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാത്ത ഒരു സ്ഥാപനത്തിൽ നിന്ന് പിഴയും ഈടാക്കി.
തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജു പി. ജേക്കബ്, വി.ആർ. ചിപ്പി, പി.ആർ. വർഷ, ജൂണിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആസ്മി അബ്ബാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Tags : Local News Nattuvishesham Kozhikode