ദന്ത പരിശോധനാ ക്യാമ്പ്
കൂരാച്ചുണ്ട്: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലബാർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സാമൂഹിക സേവന പദ്ധതിയായ ‘പ്രോജക്ട് ഇൻക്ലൂഡി'ന്റെ ഭാഗമായി കക്കയം അമ്പലക്കുന്ന് ഉന്നതിയിൽ ദന്ത പരിശോധനാ ക്യാമ്പും ദന്ത പരിചരണ കിറ്റ് വിതരണവും സംഘടിപ്പിച്ചു.
ആരോഗ്യ പരിപാലന പരിപാടിയിൽ 60 ഓളം പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ജലീൽ കുന്നുംപുറത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡാർലി ഏബ്രഹാം, ഐഡിഎ മലബാർ ബ്രാഞ്ച് സെക്രട്ടറി ഡോ. ഇന്ദു ബി. നായർ, ക്യാമ്പ് ഇൻചാർജ് ഡോ. രഞ്ജു എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham LocalNews