കലാഷ ഫൈൻ ജുവൽസിന്റെ ആഭരണ പ്രദർശനം
കോയമ്പത്തൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാപ്സ് ഗോൾഡ് ഗ്രൂപ്പിന്റെ ഭാഗമായ കലാഷ ഫൈൻ ജുവൽസിൽ ആഭരണ പ്രദർശനത്തിനു അവിനാശി റോഡിലെ ദി റെസിഡൻസി ടവേഴ്സ് ഹോട്ടലിൽ തുടക്കം. 18ന് സമാപിക്കും.
കലാഷ ഫൈൻ ജുവൽസ് ഉടമ ശ്രാവൺ കുമാർ കുഡൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു. സി.എൻ.വി. ടെക്സ്റ്റൈൽസ്, വെള്ളിയാംഗിരി ആണ്ടവർ ടെക്സ്റ്റൈൽസ്, വിവേകാനന്ദ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ മാനേജിംഗ് ഡയറക്ടർ പത്മിനി രാമമൂർത്തി, ഗൗമരം പ്രശാന്തി അക്കാദമി സ്ഥാപക ദീപ മോഹൻരാജ്, ബ്രിഡ്ജ്വുഡ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സ്ഥാപക ആശ രാജ്കുമാർ, വിദ്യാപ്രഭ, ബ്രോഡ്വേ മെഗാപ്ലെക്സ് പ്രൈവറ്റ് ലിമിറ്റഡിലെ സംഗീത സതീഷ് പങ്കെടുത്തു.
Tags : Local News Nattuvishesham Kalasha Fine Jewels exhibition