x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​രി​ക്കു​ണ്ടി​ലെ വൈ​ദ്യു​തി മു​ട​ക്ക​ം; വ്യാ​പാ​രി​ക​ൾ സ​മ​ര​രം​ഗ​ത്തേ​ക്ക്

വെബ് ഡെസ്ക്
Published: July 16, 2026 01:50 AM IST | Updated: July 16, 2026 01:50 AM IST

പ്രതീകാത്മക ചിത്രം

വെ​ള്ള​രി​ക്കു​ണ്ട്: ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് വ്യാ​പാ​ര-​വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​രം​ഗ​ത്തേ​ക്ക്.

ഓ​രോ ദി​വ​സ​വും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തു​മൂ​ലം മ​ല​യോ​ര​മേ​ഖ​ല​യി​ലെ ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. വെ​ള്ള​രി​ക്കു​ണ്ടി​ൽ അ​നു​വ​ദി​ച്ച 110 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്ന് യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത​പ​ക്ഷം കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ക​ല്ല​റ​ക്ക​ൽ, ട്ര​ഷ​റ​ർ പി.​കെ. സ​ന്തോ​ഷ് കു​മാ​ർ, പി.​എം. ബേ​ബി, റി​ങ്കു മാ​ത്യു, എ.​അ​സൈ​നാ​ർ, സാം ​സെ​ബാ​സ്റ്റ്യ​ൻ, വി​മ​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Electricity outage Traders go on strike

Recent News

Corehub Up