ഗലീലിയ തീരത്ത് പൊന്തുവള്ളങ്ങളിൽ കിട്ടിയ പൂവാലൻ ചെമ്മീൻ.
അമ്പലപ്പുഴ: ട്രോളിംഗ് നിരോധനം കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകി വരുംദിനങ്ങള്‍. കഴിഞ്ഞ രണ്ടുദിവസമായി കുറഞ്ഞതോതില്‍ മത്തിയും പൂവാലന് ചെമ്മീനും കിട്ടി. നീട്ടുവലക്കാര്‍ക്കും ഡിസ്കോ വള്ളങ്ങളിലുമാണ് മത്തി കിട്ടിയത്. തോട്ടപ്പള്ളി ഹാര്‍ബറില്‍ വ്യാഴാഴ്ച രാവിലെ കിലോയ്ക്ക് 240 രൂപയായിരുന്നു മൊത്തവില. പിന്നീടത് 170 രൂയായി.
പൊന്തുവലക്കാര്ക്കാണ് പൂവാലന് കിട്ടിയത്. ഇടത്തരം പൂവാലന് കിലോ 200 രൂപയായിരുന്നു വില. രണ്ടു ലക്ഷം രൂപയുടെ മത്തി ലഭിച്ച നീട്ടുവള്ളങ്ങളുമുണ്ട്. എന്നാല്‍ ഡിസ്കോ വള്ളങ്ങളില്‍ പലതിലും ലക്ഷങ്ങളുടെ മത്തി കിട്ടിയവരുണ്ട്. പല പൊന്തുവള്ളങ്ങളിലും 10,000 മുതല്‍ 20,000 രൂപയുടെവരെ പൂവാലന് ചെമ്മീന്‍ കിട്ടിയവരുണ്ട്. 31ന് അര്‍ധരാത്രിയോടെയാണ് ട്രോളിംഗ് അവസാനിക്കുന്നത്. ഈ സമയത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കാലം.
Tags : Local News Nattuvishesham