x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ഡീ​ഷ്യ​യു​ടെ പ​ത്താ​മ​ത് പു​സ്ത​ക​മേ​ള ഇ​ന്നു​മു​ത​ൽ

വെബ് ഡെസ്ക്
Published: July 17, 2026 01:15 AM IST | Updated: July 17, 2026 01:15 AM IST

പ്രതീകാത്മക ചിത്രം

കോ​യ​മ്പ​ത്തൂ​ർ: കൊ​ഡീ​ഷ്യ​യു​ടെ പ​ത്താ​മ​ത് പു​സ്ത​ക​മേ​ള ഇ​ന്നു​തു​ട​ങ്ങി 26ന് ​അ​വ​സാ​നി​ക്കും. മൂ​ന്നു ഹാ​ളു​ക​ളി​ൽ 400 സ്റ്റാ​ളു​ക​ളി​ലാ​യി 200 പ്ര​സാ​ധ​ക​ർ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 1.5 ല​ക്ഷം വാ​യ​ന​ക്കാ​ർ പു​സ്ത​ക​മേ​ള സ​ന്ദ​ർ​ശി​ച്ചു. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ വാ​യ​ന​ക്കാ​രെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മേ​ള​യു​ടെ 10 ദി​വ​സ​ങ്ങ​ളി​ൽ പു​സ്ത​ക​പ്ര​കാ​ശ​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, സാ​ഹി​ത്യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, പാ​ന​ൽ ച​ർ​ച്ച​ക​ൾ, നാ​ട​ക​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ആ​ദ്യ ദി​വ​സം എ​ഴു​ത്തു​കാ​ര​നും പ​ക്ഷി​ശാ​സ്ത്ര​ജ്ഞ​നു​മാ​യ ര​ത്‌​ന​നാ​ഥി​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡും ക​വി ആ​ന​ന്ദ​പ്ര​ഭു​വി​ന് ക​വി​താ അ​വാ​ർ​ഡും എ​ഴു​ത്തു​കാ​ര​ൻ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് ഫി​ക്്ഷ​ൻ അ​വാ​ർ​ഡും സ​മ്മാ​നി​ക്കും.

Tags : Local News Nattuvishesham Book Fair Begins Today

Recent News

Corehub Up