x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബാ​ങ്കി​ന്‍റെ വാ​യ്പാ​മേ​ള​യും ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മ​വും നടത്തി

വെബ് ഡെസ്ക്
Published: July 18, 2026 01:48 AM IST | Updated: July 18, 2026 01:48 AM IST

കേ​ര​ള ബാ​ങ്ക് വാ​യ്പാ​മേ​ള​യു​ടെ​യും ഇ​ട​പാ​ടു​കാ​രു​ടെയും സം​ഗ​മ​ം

മ​ട്ട​ന്നൂ​ർ: നാ​ടി​ന്‍റെ വി​ക​സ​നം സം​രം​ഭ​ങ്ങ​ളി​ലൂ​ടെ...​ ഒ​പ്പ​മു​ണ്ട് കേ​ര​ള​ബാ​ങ്ക് എ​ന്ന സ​ന്ദേ​ശ​വു​മാ​യി കേ​ര​ള ബാ​ങ്ക് ശാ​ഖാ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ്പാ​മേ​ള​യു​ടെ​യും ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മ​ത്തി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ട്ട​ന്നൂ​രി​ൽ ന​ട​ന്നു.

മ​ട്ട​ന്നൂ​ർ, മ​ട്ട​ന്നൂ​ർ സാ​യാ​ഹ്നം, എ​യ​ർ​പോ​ർ​ട്ട് ശാ​ഖ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​പാ​ടി ന​ട​ത്തി​യ​ത്. പു​തു​താ​യി സം​രം​ഭം ആ​രം​ഭി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​വ​രും നി​ല​വി​ല്‍ സം​രം​ഭം ന​ട​ത്തു​ന്ന​വ​രും ക്ഷീ​ര​ക​ര്‍​ഷ​ക​രും വ്യാ​പാ​രി​ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പു​തി​യ സം​രം​ഭ​ങ്ങ​ള്‍​ക്കും നി​ല​വി​ലു​ള്ള സം​രം​ഭ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നു​മാ​യി ജി​ല്ല​യി​ല്‍ മാ​ത്രം പു​തു​താ​യി എം​എ​സ്എം​ഇ, മു​ദ്ര വാ​യ്പ​ക​ളി​ലാ​യി 150 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്യു​ക​യാ​ണു കേ​ര​ള ബാ​ങ്കി​ന്‍റെ ല​ക്ഷ്യം.വാ​യ്പാ വി​ത​ര​ണ​ത്തി​ന്‍റെ​യും ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി മ​ട്ട​ന്നൂ​ർ സ​ഹ​ക​ര​ണ റൂ​റ​ൽ ബാ​ങ്ക് മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ്എം​ഇ വാ​യ്പാ അ​നു​വാ​ദ പ​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. ക​ണ്ണൂ​ർ റീ​ജ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ പി.​പി. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സീ​നി​യ​ർ മാ​നേ​ജ​ർ ടി. ​ഷാ​ജി​ർ അ​ഹ​മ്മ​ദ് കേ​ര​ള ബാ​ങ്ക് വാ​യ്പാ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ക​ണ്ണൂ​ർ സി​പി​സി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ എ​സ്. ദീ​പ, ഏ​രി​യാ മാ​നേ​ജ​ർ വി.​എ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kerala Bank'

Recent News

Corehub Up